വിനോദ് 
Kerala

നന്നായി പഠിക്കാൻ മന്ത്രവാദ ചികിത്സ, ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയ ലൈം​ഗികമായി ഉപ​ദ്രവിച്ച് പൂജാരി, അറസ്റ്റ്

ബന്ധുക്കളെ പുറത്ത് നിർത്തി പെൺകുട്ടിയോട് ക്ഷേത്രത്തിലെ മുറിയിൽ കയറാൻ ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പഠനത്തിൽ മികവു കാട്ടാൻ മന്ത്രവാദ ചികിത്സയെക്കെതിയ പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ച പൂജാരി അറസ്റ്റിൽ. പേരാമ്പ്ര മുതുവണ്ണാച്ചയിലെ കിളച്ചപറമ്പില്‍ വിനോദ് (49) ആണ് പോക്‌സോ കേസില്‍ പിടിയിലായത്. പാലേരി കൂനിയോട് വേങ്ങശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍. കഴിഞ്ഞ ഇരുപതാം തീയ്യതി ബന്ധുക്കളോടൊപ്പമാണ് പെൺകുട്ടി ക്ഷേത്രത്തിൽ എത്തിയത്.

എന്നാൽ ബന്ധുക്കളെ പുറത്ത് നിർത്തി മന്ത്രവാദ ചികിത്സയ്ക്കായി പെൺകുട്ടിയോട് ക്ഷേത്രത്തിലെ മുറിയിൽ കയറാൻ ആവശ്യപ്പെട്ടു. അതിനിടയിലാണ് വിനോദ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പേരാമ്പ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ക്ഷേത്രത്തോടനുബന്ധിച്ചുള്ള മുറിയില്‍ ഇയാള്‍ മന്ത്രവാദ ചികിത്സ നടത്തുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മന്ത്രവാദ ചികിത്സക്ക് പുറമേ തേങ്ങയുരുട്ടി ഫലപ്രവചനങ്ങള്‍ നടത്തുന്നതും വിനോദ് ചെയ്തുവന്നിരുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം. നേരത്തേ വാര്‍ക്കപ്പണി കോണ്‍ട്രാക്ടറായിരുന്ന വിനോദ് പത്ത് വര്‍ഷത്തിലേറെയായി വേങ്ങശ്ശേരി അമ്പലത്തിലെ പൂജാരിയാണ്. പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക