ഡോ. പികെ ബേബി ഫോട്ടോ: വെല്‍ഫെയര്‍ കുസാറ്റ്
Kerala

വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻഡിക്കേറ്റ് അം​ഗത്തിനെതിരെ കേസ്

ഡോ. പികെ ബേബിക്കെതിരെ കളമശ്ശേരി പൊലീസാണ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുസാറ്റ് സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടറും സിൻഡിക്കേറ്റ് അം​ഗവുമായ ഡോ. പികെ ബേബിക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കളമശ്ശേരി പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.

കലോത്സവത്തിനിടെ ബേബി വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കുസാറ്റ് വൈസ് ചാൻസലർക്ക് വിദ്യാർഥിനി നേരത്തെ പരാതി നൽകിയിരുന്നു. ഇതിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇക്കഴിഞ്ഞ മാർച്ചിലാണ് പരാതിക്കിടയാക്കിയ സംഭവം. പിന്നാലെ വി​ദ്യാർഥിനി വിസിക്ക് പരാതി നൽകി. പിന്നീട് പൊലീസിലും പരാതി നൽകി. അധ്യാപകനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.

സർവകലാശാലയിൽ ബേബിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ട്. കഴിഞ്ഞ വർഷം ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ, ചുമതലയിലെ വീഴ്ച ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് ഉപസമിതിയിൽ നിന്നു ബേബിയെ മാറ്റിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി