കൊടുംവളവില്‍ ടോറസ് കുടുങ്ങിയത് ഏഴുമണിക്കൂര്‍ 
Kerala

ഗൂഗിള്‍ മാപ്പ് ചതിച്ചു; കൊടുംവളവില്‍ ടോറസ് കുടുങ്ങിയത് ഏഴുമണിക്കൂര്‍, ഗതാഗത തടസ്സം

കര്‍ണാടകയില്‍ നിന്നും ജലജീവന്‍ മിഷന്‍ പദ്ധതിക്കായുള്ള ഇരുമ്പ് പൈപ്പുകളുമായി ചിന്നാര്‍ മൂന്നാംമൈലിലേക്ക് പോകുകയായിരുന്നു ലോറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഗൂഗിള്‍ മാപ്പ് കാട്ടിയ വഴിയിലൂടെ സഞ്ചരിച്ച ടോറസ് ലോറി കൊടുംവളവില്‍ കുടുങ്ങി സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മേരികുളം-ആനവിലാസം റൂട്ടിലെ ഇടപ്പൂക്കുളം ഒന്നാം വളവിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ വാഹനം കുടുങ്ങിയത്. ഇതേത്തുടര്‍ന്ന് ഈ റൂട്ടില്‍ ഏഴു മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.

കര്‍ണാടകയില്‍ നിന്നും ജലജീവന്‍ മിഷന്‍ പദ്ധതിക്കായുള്ള ഇരുമ്പ് പൈപ്പുകളുമായി ചിന്നാര്‍ മൂന്നാംമൈലിലേക്ക് പോകുകയായിരുന്നു ലോറി. കുമളിയില്‍ നിന്ന് കുട്ടിക്കാനം വഴി ഏലപ്പാറയിലേക്ക് പോകേണ്ടിയിരുന്ന വാഹനം, ഗൂഗിള്‍ മാപ്പിലെ റൂട്ട് പിന്തുടര്‍ന്നതോടെയാണ് വഴിതെറ്റി ആനവിലാസം റോഡില്‍ എത്തിപ്പെട്ടത്. വിവരമറിഞ്ഞ് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് മണ്ണുമാന്തിയന്ത്രവും ട്രാക്ടറും എത്തിച്ച് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് ടോറസ് ലോറി വളവില്‍ നിന്ന് മാറ്റാനായത്.

എന്നാല്‍ മേരികുളം വരെ പിന്നീടുള്ള വളവുകളിലും വാഹനം കുടുങ്ങുന്ന സ്ഥിതിയായിരുന്നു. അത്തരം സ്ഥലങ്ങളില്‍ വീതി കൂട്ടിയും ട്രാക്ടറില്‍ കെട്ടിവലിച്ചുമാണ് ടോറസ് മേരികുളത്ത് എത്തിച്ചത്. രാവിലെ ഒന്‍പതു മണിയോടെയാണ് ഈ റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിക്കാനായത്.

Misguided by Google Maps, Taurus Trapped on Hairpin Curve for Hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

പുതിയ ‘വള്ളുവനാട്’ ജില്ല വേണം, ആസ്ഥാനം പട്ടാമ്പി; നിയമസഭയിൽ ആവശ്യവുമായി മുഹമ്മദ് മുഹ്സിൻ

'മലയാളത്തില്‍ നിന്നും മറ്റൊരു രത്‌നം, ഈ മാസ്റ്റര്‍പീസ് കാണാതെ പോകരുത്'; ബാലന് കയ്യടിച്ച് ജ്യോതിക

ഗുണങ്ങള്‍ ഏറെ, നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ആര്‍ക്കൊക്കെ എടുക്കാം, എങ്ങനെ എടുക്കാം

ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍