ശോഭാ സുരേന്ദ്രന്‍/ഫെയ്‌സ്ബുക്ക് 
Kerala

ആര് ചവിട്ടിയാലും വീഴില്ല; സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാണിക്കും: ശോഭാ സുരേന്ദ്രന്‍

സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. താന്‍ പറഞ്ഞ പരാതികള്‍ തനിക്ക് വേണ്ടിയല്ല. പാര്‍ട്ടിക്ക് വേണ്ടിയാണ്. നേതൃത്വം ഇനി തെറ്റുകള്‍ ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര് ചവിട്ടിത്താഴ്ത്തിയാലും താഴെ വീഴില്ല. തനിക്കെതിരെ സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

അതേസമയം, മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനേയും അവര്‍ രൂക്ഷമായി വിമര്‍സിച്ചു. ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. എന്നാല്‍ അത് നടക്കില്ല. മുസ്ലിങ്ങള്‍ വിശ്വാസികള്‍ക്ക് ഒപ്പമാണ്. ദൈവത്തില്‍ വിശ്വസിക്കാത്ത സിപിഎം നേതാക്കള്‍ പറയുന്നത് ആരും ഗൗരവത്തില്‍ എടുക്കില്ല. വിശ്വാസികള്‍ സ്പീക്കര്‍ക്ക് എതിരാണ്. ദേവസ്വം ബോര്‍ഡ് പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും അവര്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

SCROLL FOR NEXT