N S Nusoor, Oommen Chandy, Chandy Oommen Facebook, sm.com
Kerala

'എന്‍ എസ് നുസൂര്‍ പാര്‍ട്ടി വിടുമെന്ന് കരുതിയില്ല; തഴഞ്ഞത് മിശ്രവിവാഹത്താല്‍ എന്ന ആരോപണം അറിയില്ല'

''ആരെയെങ്കിലും പിടിച്ചു നിര്‍ത്താന്‍ പറ്റുമോ? സ്വന്തം മക്കളെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നെയാണോ സഹപ്രവര്‍ത്തകരെ?

Author : ആതിര അഗസ്റ്റിന്‍

കൊച്ചി: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍ പാര്‍ട്ടി വിടുമെന്ന് കരുതിയില്ലെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. പെട്ടെന്ന് അങ്ങനെയൊരു തീരുമാനമെടുത്തത് ശരിയായില്ലെന്നാണ് അഭിപ്രായം. സമകാലിക മലയാളത്തിന്റെ മലയാളം ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. നുസൂര്‍ അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. അദ്ദേഹത്തിന് എന്ത് പറ്റിയതാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നുസൂറിനെ ചേര്‍ത്തു നിര്‍ത്താമായിരുന്നില്ലേ?, എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം 'സാറ്റിസ്‌ഫൈഡ്' ആണെന്നാണ് കരുതിയതെന്നും ചാണ്ടി ഉമ്മന്‍ മറുപടി പറഞ്ഞു. മിശ്രവിവാഹിതനായതാണ് പാര്‍ട്ടി അദ്ദേഹത്തെ തഴഞ്ഞതെന്ന നുസൂറിന്റെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

''ആരെയെങ്കിലും പിടിച്ചു നിര്‍ത്താന്‍ പറ്റുമോ? സ്വന്തം മക്കളെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നെയാണോ സഹപ്രവര്‍ത്തകരെ?. അദ്ദേഹത്തിന് എന്തോ ഒരു വിഷമം തോന്നി. തഴയപ്പെട്ടിട്ടാണോ അദ്ദേഹം പോയതെന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണം. അദ്ദേഹം പാര്‍ട്ടി വിട്ടുപോയതിന്റെ കാരണം മനസിലായിട്ടില്ല. അദ്ദേഹത്തിന് പാര്‍ട്ടി കൊടുക്കാനുള്ള എല്ലാ അവസരങ്ങളും കൊടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്‌യുവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം പെട്ടെന്ന് അങ്ങനെയൊരു തീരുമാനമെടുത്തത് ശരിയായില്ലെന്നാണ് എന്റെ അഭിപ്രായം. ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ തിരുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. അദ്ദേഹം ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല. ഞാന്‍ വിശ്വസിച്ചിരുന്നത് അദ്ദേഹം സാറ്റിസ്‌ഫൈഡ് ആണെന്നാണ്. സര്‍ക്കാര്‍ വരുമ്പോള്‍ അദ്ദേഹം ഹാപ്പിയായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അദ്ദേഹം പോകുന്ന സമയത്ത് മാത്രമാണ് ഇങ്ങനെയൊരു അറിവ് എനിക്കുണ്ടായത''്, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് നുസൂര്‍ കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് സിപിഎമ്മില്‍ ചേരുകയും ചെയ്തു. പാര്‍ട്ടി വിട്ടതിന് ശേഷം കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നുസൂര്‍ ഉന്നയിച്ചത്. വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് സ്ഥാനാര്‍ഥിയാക്കിയതെന്നും നുസൂര്‍ ആരോപിച്ചിരുന്നു. താന്‍ മിശ്രവിവാഹം ചെയ്തതാണ് സീറ്റ് നിഷേധിക്കാന്‍ കാരണമായി കോണ്‍ഗ്രസ് പറഞ്ഞതെന്നും ഭാര്യ അമ്പലത്തില്‍ പോകുന്നതാണോ ഇവരുടെ പ്രശ്‌നമെന്നും നുസൂര്‍ ചോദിച്ചു. 'യഥാര്‍ത്ഥ വര്‍ഗീയവാദികള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലാണ്. ബാബറി മസ്ജിദ് പൊളിച്ചത് മുതല്‍ ഇന്നുവരെ വര്‍ഗീയതയ്ക്ക് ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസാണ്. കേരളത്തിലും കോണ്‍ഗ്രസ് വര്‍ഗീയത ആളിക്കത്തിച്ചു. ഇനി കോണ്‍ഗ്രസിന്റെ വിഴുപ്പ് ഭാണ്ഡം ചുമന്നുനടക്കാന്‍ എനിക്ക് കഴിയില്ല. പാര്‍ട്ടി വിടുകയാണെന്നുമാണ് നുസൂര്‍ പറഞ്ഞിരുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു നുസൂര്‍.

MLA Chandy Oommen said that he had not expected N S Nusur to leave the party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശനിയാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത

ലോങ് ജംപില്‍ മുരളി ശ്രീശങ്കറിന് തുടര്‍ച്ചയായ രണ്ടാം വെള്ളി; സ്വര്‍ണം നഷ്ടമായത് നേരിയ വ്യത്യാസത്തില്‍, ചരിത്രം കുറിച്ച് മലയാളി താരം

വല നിറയെ പ്രതീക്ഷ; വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം നാളെ അവസാനിക്കും

Today's Rashi Phalam July 30|പുതിയ അവസരങ്ങൾ മുന്നിലെത്തും, കുടുംബാന്തരീക്ഷം സന്തോഷകരമാകും

പ​രാ​തി​ക്കാ​രി​യോട് അപമര്യാദയായി പെ​രു​മാ​റി; ഡി​.വൈ​.എ​സ്.പി ശ്രീ​ജി​ത്ത് കൊ​ടേ​രി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ്