രമ്യ ഹരിദാസ്  ഫെയ്സ്ബുക്ക്
Kerala

എംഎൽഎയുമായി അഭിപ്രായഭിന്നത?; രമ്യ ഹരിദാസിന്റെ പിഎ രാജിവെച്ചു

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന്റെ പിഎ വിമല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. രാജിക്കത്ത് നിയമസഭ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.

എന്നാല്‍ രമ്യ ഹരിദാസ് എംഎല്‍എയുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന. തദ്ദേശ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷനിലാണ് വിമല്‍ രമ്യ ഹരിദാസിന്റെ പിഎ ആയി എത്തുന്നത്. സര്‍വീസ് സംഘടനാ രംഗത്ത് പ്രവർത്തിച്ചിരുന്ന നേതാവാണ്.

ചിറയിന്‍ കീഴില്‍ അടുത്തിടെ രമ്യ ഹരിദാസ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുടെ കയ്യാങ്കളി പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം ചിറയിന്‍കീഴില്‍ കെഎസ്ആര്‍ടിസി ബസ് ഫ്‌ലാഗ് ഓഫ് മന്ത്രി ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവ് നിര്‍വഹിച്ചതും വിവാദത്തിലായിരുന്നു.

MLA Ramya Haridas's PA has resigned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

സോളാർ വേലിക്കായി 20,000 മരങ്ങൾ മുറിക്കാൻ നീക്കം; ചാലക്കുടി ഡിവിഷനിലെ വനനിയമലംഘനങ്ങൾക്കെതിരെ സുപ്രീം കോടതി സമിതിയുടെ ഇടപെടൽ

അമേരിക്ക പലിശനിരക്ക് കൂട്ടും?, സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

എസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്