പിജെ ജോസഫ്, എംഎം മണി/ ഫയൽ 
Kerala

'ബോധോം ഇല്ല, എന്നാലും വിടുകേല; എന്ത് നാണക്കേടാ, നിയമസഭയില്‍ വരാത്തവര്‍ക്ക് വോട്ട് ചെയ്യുന്നത്'

വോട്ടര്‍മാര്‍ ജോസഫിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തണമെന്നും എംഎം മണി ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണി. തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ്. അദ്ദേഹം നിയമസഭയില്‍ കാലു കുത്തുന്നില്ല. നിയമസഭയില്‍ ഒന്നോ രണ്ടോ തവണയേ വന്നിട്ടുള്ളൂ. കണക്ക് അവിടെയുണ്ട്. വോട്ടര്‍മാര്‍ ജോസഫിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തണമെന്നും എംഎം മണി ആവശ്യപ്പെട്ടു. 

വോട്ടു ചെയ്തവര്‍ പറ.. ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തല്ലോ.. വികസനത്തിന്റെ നായകന്‍. ഈ ചേട്ടന്‍ എത്ര ദിവസം നിയമസഭയില്‍ വന്നു. കണക്കെടുത്ത് ഇവിടെ പ്രസിദ്ധീകരിക്കും ഞങ്ങള്‍. 

മുഖ്യമന്ത്രി വ്യവസായ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴും എംഎല്‍എ ഇല്ലായിരുന്നു. പുള്ളി കൊതികുത്തുകയാ. ബോധോം ഇല്ല. എന്നാലും വിടുകേല. ചത്താലും കസേര വിടില്ല. മകനെ ശരിയാക്കുന്നുണ്ടെന്നാ കേട്ടത്. പാരമ്പര്യമായിട്ട് കാര്യങ്ങള്‍ നടത്തിക്കൊള്ളുമല്ലോ. 

പരമ്പര പരമ്പരയായിട്ട്.... വോട്ട് ചെയ്യുന്നവരെ പറഞ്ഞാല്‍ മതിയല്ലോ ഇതില്‍പ്പരം നാണക്കേട്. എന്ത് നാണക്കേടാ, നിയമസഭയില്‍ വരാത്തവര്‍ക്ക് വോട്ട് ചെയ്യുന്നത്. എംഎം മണി എംഎല്‍എ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

ടീ ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയപ്പോള്‍ ആളെ മനസിലായില്ല; സ്‌പെഷല്‍ ദര്‍ശനത്തിന് ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത് 4000 രൂപ

'രോഹിതിന് വേണ്ടിയാണോ ജയ്‌സ്വാളിനെ ഒഴിവാക്കിയത് ?'; സെലക്ടർമാർ മാപ്പ് പറയണം, വിമർശനവുമായി മഞ്ജരേക്കർ

'സനാതന ധർമം ഇല്ലെന്ന് പറയണമെങ്കിൽ, അവർ അവരുടെ മാതാപിതാക്കളെ പുറന്തള്ളണം; അത് സാധ്യമാണോ ?', ഉദയനിധി സ്റ്റാലിനെതിരെ അർജുൻ സർജ

'ആ നടനെ കളിയാക്കി അഭിനയിച്ചതില്‍ ഇന്നും കുറ്റബോധമുണ്ട്; ജീവിതകഥ കേട്ട് പൊട്ടിക്കരഞ്ഞു'; വെളിപ്പെടുത്തി ഉര്‍വശി

SCROLL FOR NEXT