Jharkhand native beating to death Walayar  screen grab
Kerala

ആള്‍ക്കൂട്ട ആക്രമണത്തില്‍ ശിക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി ഡി സതീശന്‍

കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത് എന്നതില്‍ സംശയമില്ല. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണം നടത്തിയ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. കേരളത്തിനാകെ നാണക്കേട് ഉണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് ഉണ്ടായതെന്നും മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബത്തെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

മോഷ്ടാവെന്ന് ആരോപിച്ചാണ് അതിഥി തൊളിലാളിയായ ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാം നാരായണിനെ

ഒരു സംഘം ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി ക്രൂരമായി മര്‍ദ്ദിച്ചത്. നാലു മണിക്കൂറിന് ശേഷം പൊലീസെത്തിയാണ് രാം നാരായണിനെ ആശുപത്രിയിലെത്തിച്ചതെന്ന് കത്തില്‍ പറയുന്നു.

കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് അട്ടപ്പള്ളത്ത് ഉണ്ടായത് എന്നതില്‍ സംശയമില്ല. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമല്ല. കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.

കേരളത്തിന് അപമാനമുണ്ടാക്കിയ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി ജീവന്‍ നഷ്ടമായ രാം നാരായണിന് നീതി ഉറപ്പാക്കണം. രാം നാരായണന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെടുന്നു.

Mob lynching: Opposition leader writes to Chief Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്മൃതിയും ആര്‍സിബിയും 'തൂക്കി'! വീണ്ടും വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തം

'ഇന്ത്യക്കെതിരെ കളിക്കണം, ഇല്ലെങ്കില്‍ കിട്ടും എട്ടിന്റെ പണി'! പാകിസ്ഥാനെ ആശങ്ക അറിയിച്ച് ശ്രീലങ്ക ക്രിക്കറ്റ്

ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കൊച്ചിയിൽ തന്നെ; പ്രഖ്യാപനം ഉടൻ

'ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി: വിജയൻ സീമയെ കൊന്നത് വാക്ക് തർക്കത്തിനിടെ'; ചുരുളഴിച്ച് പൊലീസ്

ബുംറയുടെ പഴയ സഹതാരം ഇനി എതിരാളി; യു എസ് ടീം ക്യാപ്റ്റൻ മോനക് പട്ടേലിന്റെ കഥ ഇങ്ങനെ

SCROLL FOR NEXT