പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്ന ദൃശ്യം 
Kerala

ചായ കുടിക്കുന്നതിനിടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; തീ ആളിപ്പടര്‍ന്നു- വീഡിയോ

വയോധികന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വയോധികന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ പോക്കറ്റില്‍ കിടന്ന ഫോണിന് ആണ് തീപിടിച്ചത്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈലാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് തീപടരുന്ന ദൃശ്യങ്ങളാണ് വൈറലായത്.

ഭാഗ്യം കൊണ്ടാണ് ഏലിയാസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഷര്‍ട്ടില്‍ നിന്ന് തീ ആളിപ്പടര്‍ന്നപ്പോള്‍ തന്നെ അണച്ചത് കൊണ്ടാണ് ആപത്ത് സംഭവിക്കാതിരുന്നത്. ഫോണ്‍ എന്തുകൊണ്ടാണ് പൊട്ടിത്തെറിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പഴയ ഫോണ്‍ ആണ് എന്നാണ് പ്രാഥമിക നിഗമനം. ബാറ്ററി പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT