ജി സുധാകരന്‍  ഫയൽ
Kerala

സംഘടനകള്‍ക്ക് തന്നെ അപമാനം; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് 'അമ്മ' പിരിച്ചുവിടണം: ജി സുധാകരന്‍

'സാഹിത്യ ലോകത്ത് തനി ഗ്രൂപ്പിസമാണ്. സിനിമയില്‍ അതിനേക്കാള്‍ മോശമാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ആലപ്പുഴ: താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍. 'അമ്മ' എന്ന് പറയുന്ന സംഘടന കേരളീയ സമൂഹത്തില്‍ ഒരുതരത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ല. സാധാരണക്കാര്‍ക്ക് യാതൊരു താത്പര്യവുമില്ലാത്ത കാര്യങ്ങളാണ് സംഘടനയില്‍ നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

സാഹിത്യ ലോകത്ത് തനി ഗ്രൂപ്പിസമാണ്. സിനിമയില്‍ അതിനേക്കാള്‍ മോശമാണ്. അമ്മ എന്നൊരു സംഘടന. എന്തൊരു വഴക്കാണ് അവിടെ?. എന്ത് കാര്യം?. ഇവര്‍ കേരളീയ സമൂഹത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ?. സാധാരണക്കാര്‍ക്കൊന്നും അറിയില്ല. അവരുടെ സിനിമ കണ്ട് ഇഷ്ടപ്പെടുന്നുണ്ടാവും. അമ്മ എന്ന സംഘടനയില്‍ നടക്കുന്ന കാര്യങ്ങള്‍ നാട്ടുകാര്‍ക്ക് യാതൊരു താല്പര്യവുമില്ല. സുധാകരന്‍ പറഞ്ഞു.

നാട്ടിലുള്ള സാംസ്‌കാരിക മേഖലയിലെ ഉയര്‍ന്ന വ്യക്തിത്വങ്ങളായി നില്‍ക്കേണ്ടവരാണ് സിനിമാതാരങ്ങള്‍. ജനങ്ങള്‍ അവരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവര്‍ ഒരു സംഘടന ഉണ്ടാക്കി. സംഘടനകള്‍ക്ക് തന്നെ അപമാനമല്ലേ ഇത്. അതുകൊണ്ട് മോഹന്‍ലാലും മമ്മൂട്ടിയും ഇടപെട്ട് അവസാനിപ്പിക്കണം. പിരിച്ചുവിടണം. ഒരാവശ്യവുമില്ല. ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.

Mohanlal and Mammootty should dissolve 'AMMA': G. Sudhakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിശ്വവേദിയില്‍ ഇനി ആ 'സ്യൂ' മുഴക്കമില്ല, കിരീടമില്ലാതെ 'രാജാവ്'; കണ്ണീരോടെ CR-7 മടങ്ങുന്നു, യു​ഗാന്ത്യം

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു; സഹപാഠി മലപ്പുറം സ്വദേശി പിടിയില്‍

'രാമനാഥന് ഇതും വശമുണ്ടോ..'; കൊട്ടിക്കയറി റിമ കല്ലിങ്കല്‍; ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ച് താരം, വിഡിയോ

എനിക്ക് മുന്‍പ് പോര്‍ച്ചുഗല്‍ ഒന്നും നേടിയിട്ടില്ല, യൂറോ കിരീടം ലോകകപ്പിന് തുല്യം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ചിത്രങ്ങള്‍ വച്ച് വ്യാജ പ്രചരണം, വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കുക; 'പ്രകമ്പന'ത്തിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ സംവിധായകന്‍