mohanlal, chief minister pinarayi vijayan 
Kerala

'ദിനേശനും ദാസനും ഒക്കെ കാണും'... കണ്ടും മിണ്ടിയും മോഹൻലാലും പിണറായി വിജയനും; 'ഇരുവർ' (വിഡിയോ)

മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ വച്ച് മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന്റെ ടീസർ പുറത്ത്. ഇരുവർ എന്നാണ് അഭിമുഖത്തിനു പേരിട്ടിരിക്കുന്നത്. 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസർ മോഹൻലാൽ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പോസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ചിത്രീകരിച്ച അഭിമുഖത്തിന്റെ പൂർണ രൂപം എപ്പോൾ പുറത്തുവിടുമെന്നു പ്രഖ്യാപിച്ചിട്ടില്ല.

കണ്ടും മിണ്ടും ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ എന്ന ടാ​ഗ് ലൈനോടെയാണ് അഭിമുഖം. മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തിൽ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്.

മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകൾ രജനീകാന്തിന്റേതാണെന്ന് ഒരാൾ തന്നോട് പറഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ, പൊതുവിൽ ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ള ആളാണ് താനെന്ന്‌ മുഖ്യമന്ത്രി മറുപടി പറയുന്നു. ഏതെങ്കിലും ഒരു സിനിമാ സീൻ യഥാർഥ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് മോഹൻലാൽ പിണറായിയോട് ചോദിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കാറില്ലെന്നായിരുന്നു മറുപടി. എന്തിന്റേയെങ്കിലും പേരിൽ പശ്ചാത്തപിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. തനിക്ക് മർദനം ഏൽക്കേണ്ടി വന്ന അനുഭവമാണ് പിണറായി പറയുന്നത്.

താൻ അഭിനയിച്ച ഏതെങ്കിലും സിനിമയിലെ സംഭാഷണം ഓർമയുണ്ടോയെന്ന ചോദ്യത്തോട്, ദിനേശനും ദാസനും ഒക്കെ കാണും എന്ന് ചിരിച്ചു കൊണ്ടുള്ള പിണറായിയുടെ മറുപടി. ഇതുകേട്ട് മോഹൻലാലും പൊട്ടിച്ചിരിക്കുന്നു. 'എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം' എന്ന മോഹൻലാലിന്റെ ഡയലോഗിന് മുഖ്യമന്ത്രി കൈയടിക്കുന്നതായും ടീസറിൽ കാണാം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവരഹസ്യമായിട്ടായിരുന്നു അഭിമുഖത്തിന്റെ ചിത്രീകരണം. സംവിധായകൻ ടികെ രാജീവ് കുമാർ ഉൾപ്പെടെയാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്.

The teaser of the interview between actor mohanlal and chief minister pinarayi vijayan is out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎസ് സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മതാധിഷ്ഠിത പേര് നല്‍കാന്‍ പാടില്ല; ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു, മന്ത്രിസഭായോഗ തീരുമാനം

ജെഇഇ മെയിൻ പേപ്പർ 2​ന്റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു: രണ്ട് പേർക്ക് 100 ശതമാനം സ്കോർ, രണ്ട് പേരും കേരളത്തിൽ നിന്ന്

റാപ്പര്‍ വേടനും നവമിലതയും വിവാഹിതരായി; പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

കുടുംബശ്രീയിൽ അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ, പ്ലാന്റ് മാനേജർ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT