പ്രതീകാത്മക ചിത്രം 
Kerala

വഴി ചോദിച്ച് ഒപ്പം കൂടി, പെൺകുട്ടിയെ കടന്നുപിടിച്ചു, കരച്ചിൽ കേട്ടെത്തി നാട്ടുകാർ പിടിച്ചുവെച്ചു; യുവാവ് അറസ്റ്റിൽ 

നഗരത്തിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : നഗരത്തിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കീഴരിയൂർ സ്വദേശി നിജിൽ (30 ) ആണ് അറസ്റ്റിലായത്. 

ബുധാഴ്‌ച രാവിലെ ഒമ്പതിനാണ് സംഭവം. ബിഇഎം സ്‌കൂളിന് പിന്നിലുള്ള വഴിയിലൂടെ നടക്കുകയായിരുന്ന പെൺകുട്ടിയോട് ഇയാൾ വഴിചോദിച്ച് ഒപ്പം കൂടി. വഴിയറിയില്ലെന്ന് മറുപടി പറയുന്നതിനിടെ ഇയാൾ കുട്ടിയെ കടന്നു പിടിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഇയാളെ പിടിച്ചുവെച്ചു. തുടർന്ന്‌ നഗരത്തിൽ ഉണ്ടായിരുന്ന പിങ്ക് പൊലീസിന് കൈമാറി.

കസബ എസ് ഐ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT