Moolamattom powerhouse image credit: wikipedia
Kerala

മൂലമറ്റം പവര്‍ഹൗസ് ഒരുമാസത്തേയ്ക്ക് അടച്ചു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് വിശദീകരണം

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയതായി അധികൃതര്‍.

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയതായി അധികൃതര്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് ഉല്‍പ്പാദനം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്. ഇന്നലെ മുതല്‍ ഡിസംബര്‍ 10 വരെ നിര്‍ത്തിവയ്ക്കാന്‍ ആയിരുന്നു ആദ്യ തീരുമാനം. പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. ഇതില്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച ശേഷമാണ് നിലയം അടക്കാന്‍ തീരുമാനം ആയത്.

അറ്റകുറ്റപ്പണിക്കായി ഒരുമാസത്തേയ്ക്കാണ് നിലയം അടച്ചിടുന്നത്. എങ്കിലും പരമാവധി വേഗത്തില്‍ പണി പൂര്‍ത്തിയാക്കും. അതേസമയം, വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിശദീകരണം. 600 മെഗാവാട്ട് വൈദ്യുതി കുറയുമെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ധാരണയായതിനാല്‍ വൈദ്യുതിനിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതികളെ ബാധിക്കാതിരിക്കാന്‍ മൂവാറ്റുപുഴ വാലി, പെരിയാര്‍ വാലി കനാലുകള്‍ കൂടുതല്‍ തുറന്ന് ജല വിതരണം ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.

Moolamattom Power House closed for a month; There will be no power crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍; തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം

ഡൽഹി മലിനീകരണ നിയന്ത്രണ കമ്മീഷനിൽ അവസരം; ടെക്നിക്കൽ, സയന്റിഫിക് ട്രെയിനി തസ്തിക, ആകെ 150 ഒഴിവുകൾ

തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കണ്ട; കര്‍ശന നിര്‍ദേശവുമായി ദുബൈ എമിഗ്രേഷന്‍

സഞ്ജുവിനെ തഴഞ്ഞു, ഏകദിനത്തിൽ ഇഷാൻ കിഷന് അവസരം; അഫ്ഗാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT