നെടുമ്പാശ്ശേരി വിമാനത്താവളം/ ഫയല്‍ 
Kerala

കണ്ണൂരേക്കും തിരുപ്പതിയിലേക്കും പറക്കാം; നെടുമ്പാശ്ശേരിയിൽ നിന്ന് കൂടുതൽ പ്രാദേശിക വിമാന സർവീസുകൾ

നിലവിൽ നെടുമ്പാശ്ശേരിയിൽ നിന്നു അലയൻസ് എയർ അ​ഗത്തി, സേലം, ബം​ഗളൂരു റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂർ, മൈസുരു, തിരുച്ചിറപ്പള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. അലയൻസ് എയറാണ് ഈ മാസം അവസാനത്തോടെ സർവീസുകൾ ആരംഭിക്കുന്നത്. 

സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലെ ചെറു ന​ഗരങ്ങളിലേക്കും വിമാന കണക്ടിവിറ്റി വർധിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രയത്നങ്ങൾക്ക് ബലം പകർന്നാണ് സിയാൽ പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 

നിലവിൽ നെടുമ്പാശ്ശേരിയിൽ നിന്നു അലയൻസ് എയർ അ​ഗത്തി, സേലം, ബം​ഗളൂരു റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. മൈസൂരു വഴിയാണ് തിരുപ്പതിയിലേക്കുള്ള സർവീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT