പ്രതീകാത്മക ചിത്രം 
Kerala

കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അടുത്തയാഴ്ച മുതല്‍ ; സീസണ്‍ ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാം

ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന ഏതാനും പാസഞ്ചര്‍ ട്രെയിനുകള്‍ അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. പുനലൂര്‍-തിരുവനന്തപുരം, കോട്ടയം-കൊല്ലം, കൊല്ലം- തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിനുകളാണ് പുനരാരംഭിക്കുന്നത്. 

പുനലൂര്‍-തിരുവനന്തപുരം, ഒക്‌ടോബര്‍ ആറിനും,  തിരുവനന്തപുരം-പുനലൂര്‍ ഒക്‌ടോബര്‍ ഏഴിനും,  കോട്ടയം-കൊല്ലം, കൊല്ലം-തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിനുകള്‍ ഒക്‌ടോബര്‍ എട്ടിനും ഓടിത്തുടങ്ങുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. 

ഈ തീവണ്ടികളില്‍ സീസണ്‍ ടിക്കറ്റ്, കൗണ്ടര്‍ ടിക്കറ്റ് എന്നിവ ആരംഭിക്കുകയും ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് യാത്ര അനുവദിക്കുകയും ചെയ്യും. സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്നും തല്‍സമയം ടിക്കറ്റുകള്‍ ലഭിക്കും. ഈ ട്രെയിനുകള്‍ എല്ലാം സ്‌പെഷ്യല്‍ ട്രെയിനുകളായാണ് ഓടുകയെന്നും റെയില്‍വെ അറിയിച്ചതായി മന്ത്രി പറഞ്ഞു.

എറണാകുളം-ഗുരുവായൂര്‍, എറണാകുളം- ആലപ്പുഴ പാസഞ്ചറുകളും മംഗളൂരു-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസും വൈകാതെ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പാലക്കാട്-എറണാകുളം, പാലക്കാട്-തിരുച്ചെന്തൂര്‍ ട്രെയിനുകളും കന്യാകുമാരി-പൂനെ ജയന്തിയുമാണ് ഇനിയും സര്‍വീസ് ആരംഭിക്കാനുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം