കൊച്ചി: എസ്എസ്എല്‍സി പരീക്ഷയ്ക്ക് സഹായികളെ ഉപയോഗിച്ച് പരീക്ഷ എഴുതിയതില്‍ മലപ്പുറം ജില്ല മുന്നില്‍. സംസ്ഥാനത്താകെ ഇത്തരത്തില്‍ സഹായിയെ വെച്ച് പരീക്ഷ എഴുതിയത് 27,235 പേരാണ്. ആകെ പരീക്ഷയെഴുതിയ 4,14,290 പേരില്‍ ഏഴു ശതമാനത്തോളമാണിത്. ഇതില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 7,193 പേരാണ് ഇത്തരത്തില്‍ പരീക്ഷ എഴുതിയത്.
ശാരീരികമായോ മാനസികമായോ പരീക്ഷയെഴുതാനാവില്ലെന്നുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റുള്ള കുട്ടികളാണ് ഇത്തരത്തില്‍ പരീക്ഷയെഴുതുന്നത്. പരീക്ഷയ്ക്ക് സഹായിയെ ആവശ്യമാണെന്ന് 30,986 അപേക്ഷകളാണ് ലഭിച്ചത്.
ഒരു വിദ്യാലയത്തില്‍നിന്ന് പത്തില്‍ത്താഴെ കുട്ടികള്‍ മാത്രം ഉള്‍പ്പെടാന്‍ സാധ്യതയുള്ള വിഭാഗത്തില്‍ ഇത്തവണ 50 ല്‍ കൂടുതല്‍ കുട്ടികള്‍ പരീക്ഷയില്‍ സഹായിയെ വെച്ചതായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍. 40 ശതമാനം മാനസികമോ ശാരീരികമോ ആയ അംഗവൈകല്യമുള്ള കുട്ടികള്‍ക്കാണ് സഹായിയെ വെക്കാന്‍ നിയമമനുവദിക്കുന്നത്. അസ്ഥിരോഗം, മാനസികരോഗം, ന്യൂറോളജി വിഭാഗം തുടങ്ങിയ ഡോക്ടര്‍മാരും സൈക്കോളജിസ്റ്റും ചേര്‍ന്ന് പരിശോധിച്ചാണ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക.
ശരാശരി 40 കുട്ടികള്‍ ഓരോ വിദ്യാലയത്തില്‍നിന്ന് സഹായിയെ ഉപയോഗിച്ച് പരീക്ഷ എഴുതിയതായാണ് വിവരാവകാശരേഖ. എഴുതാനും വായിക്കാനുമറിയാത്ത കുട്ടികളെയെല്ലാം ഈ വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തി ഒന്‍പതാം ക്ലാസിലെ മിടുക്കരായ കുട്ടികളെവെച്ച് പരീക്ഷ എഴുതിപ്പിക്കുകയായിരുന്നു പല സ്‌കൂളുകളും.
ഇതില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 7,193 പേരാണ് ഇത്തരത്തില്‍ പരീക്ഷ എഴുതിയത്. മലപ്പുറം തന്നെയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് എറണാകുളമാണ് 2,977 പേര്‍. മലപ്പുറം ജില്ലയില്‍ 180 ഓളം ഹൈസ്‌കൂളുകളാണുള്ളത്.
ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക്
തിരുവനന്തപുരം: 1,474
കൊല്ലം: 895
പത്തനംതിട്ട: 352
ആലപ്പുഴ: 586
കോട്ടയം: 1,409
ഇടുക്കി: 1088
എറണാകുളം: 2977
തൃശ്ശൂര്‍: 2,835
പാലക്കാട്: 2,482
മലപ്പുറം: 7,193
കോഴിക്കോട്: 1,675
വയനാട്: 1,259
കണ്ണൂര്‍: 2211
കാസര്‍കോട്: 1299,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates