പ്രതീകാത്മക ചിത്രം 
Kerala

റോഡ് അപകടങ്ങൾ കൂടുതൽ ഗ്രാമ റോഡുകളിൽ, മരിക്കുന്നതിൽ 28% കാൽനടക്കാർ; റിപ്പോർട്ട് 

ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ രാത്രി രാത്രി ഒൻപത് വരെയാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അപകടങ്ങളിൽ കൂടുതലും ഗ്രാമ റോഡുകളിലാണെന്ന് മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. 2019വരെയുള്ള അപകടങ്ങളെ വിലയിരുത്തി തയ്യാറാക്കിയ കർമപദ്ധതിയിലാണ് വിവരങ്ങളുള്ളത്. തെരുവുവിളക്കുകൾ ഇല്ലാത്തതാണു അപകടങ്ങൾക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. 

ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ രാത്രി രാത്രി ഒൻപത് വരെയാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. റോഡിലെ തിരക്ക്, തെരുവു വിളക്കുകളുടെ അഭാവം, ജോലികഴിഞ്ഞ് മടങ്ങുന്ന ഡ്രൈവർമാരുടെ ക്ഷീണം എന്നിവയാണ് അപകടമുണ്ടാകാൻ പ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. 

കണക്കുകളനുസരിച്ച് 2019ൽ കേരളത്തിലെ നഗരപ്രദേശങ്ങളിൽ 12,798 അപകടങ്ങളിൽ 1244 മരണങ്ങളുണ്ടായി. ഗ്രാമങ്ങളിലെ റോഡുകളിൽ 28,313 അപകടങ്ങളിലായി 3196 പേർ മരിച്ചു.  കേരളത്തിൽ അപകടങ്ങളിൽ മരിക്കുന്നവരിൽ 28% കാൽനട യാത്രക്കാരാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT