പ്രതീകാത്മക ചിത്രം 
Kerala

പുഴയില്‍ കുളിക്കാനിറങ്ങി, അമ്മയും മകനും മുങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലായില്‍ വെകിട്ട് അഞ്ചുമണിയോടെയാണ് അപകടം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകന്‍ മുഹമ്മദ് സിയാന്‍ (10) എന്നിവരാണ് മരിച്ചത്.

സിബിനയും മൂന്നു മക്കളും ബന്ധുവുമടക്കം അഞ്ചുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. അഞ്ചുപേരും അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെത്തി മൂന്നുപേരെ രക്ഷപ്പെടുത്തി.

അപ്പോഴേക്കും സിബിനയും മകന്‍ സിയാനും പുഴയില്‍ മുങ്ങിപോവുകയായിരുന്നു. സിബിനെയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Mother and son drown while bathing in river

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; 'ആചാരങ്ങള്‍ സംരക്ഷിക്കണം', നിലപാട് സുപ്രീംകോടതിയെ അറിയിക്കും

ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടുമരണം, ടെഹ്‌റാനില്‍ തുടര്‍ സ്‌ഫോടനങ്ങള്‍

'66-ാം വയസില്‍ ഗര്‍ഭിണി?'; 'റിയല്‍ ലൈഫ് ബദായ് ഹോ' വാര്‍ത്തകളോട് പ്രതികരിച്ച് നീന ഗുപ്ത

'കാശിന് ആവശ്യം വരുമ്പോൾ ഭാര്യയോട് ചോദിക്കും; ഒരു നിർമാതാവാകാൻ എന്നെ പ്രാപ്തനാക്കിയത് അതാണ്'

ഐപിഎൽ തൊട്ടടുത്ത്; ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺ നെറ്റ്‌വർക്ക് ഹൈക്കോടതിയിൽ

SCROLL FOR NEXT