അമ്മ ജാനു 
Kerala

കണ്ണൂരില്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; മകന്‍ അറസ്റ്റില്‍

വടക്കെപൊയിലൂരില്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  വടക്കെപൊയിലൂരില്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. ലഹരിക്ക് അടിമയായ നിഖില്‍രാജിനെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്.

ഇന്നലെ രാത്രിയാണ് സംഭവം. പട്ടിയുമായി വീട്ടില്‍ വന്ന നിഖില്‍രാജ്, ഇതിനെ ഇവിടെ വളര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ ജാനു ഇതിന് സമ്മതിച്ചില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ, പ്രകോപിതനായ നിഖില്‍രാജു അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കത്തിയെടുത്ത് അമ്മയുടെ രണ്ട് കൈകളിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉടന്‍ തന്നെ ജാനുവിനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ജാനുവിന്റെ പരിക്ക് ഗുരുതരമല്ല. മദ്യപിച്ച് വീട്ടിലെത്തി സാധനസാമഗ്രികള്‍ നിഖില്‍രാജ് നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. 

നിഖില്‍രാജ് മുന്‍പും പലതവണ അക്രമാസക്തനായ നിലയില്‍ പെരുമാറിയിട്ടുണ്ടെന്നും അമ്മയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. രാവിലെ മകനെതിരെ പരാതി നല്‍കാന്‍ അമ്മ തയ്യാറായിരുന്നില്ല. നാട്ടുകാര്‍ അടക്കം ഇടപെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT