മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം 
Kerala

'എന്നെ കൊല്ലുന്നേ' എന്ന് നിലവിളിച്ച് അമ്മ, മകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; കേരള മനഃസാക്ഷിയെ ഞെട്ടിച്ച് മറ്റൊരു സംഭവം

തുടര്‍ച്ചയായി കൈ കൊണ്ട് അടിച്ചും കാല് കൊണ്ട് ചവിട്ടിയും അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തുടര്‍ച്ചയായി കൈ കൊണ്ട് അടിച്ചും കാല് കൊണ്ട് ചവിട്ടിയും അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മകനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

തിരുവനന്തപുരം അയിരൂര്‍ ഇടവയിലാണ് കേരളത്തിന്റെ മനഃസാക്ഷിയെ വീണ്ടും മുറിവേല്‍പ്പിച്ച മറ്റൊരു സംഭവം അരങ്ങേറിയത്. കുടുംബപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ കാരണം വ്യക്തമല്ല. റസാഖ് എന്ന പേരുള്ള യുവാവാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്.  കൈ കൊണ്ട് ആവര്‍ത്തിച്ച് അടിച്ചും കാല് കൊണ്ട് ചവിട്ടിയും അമ്മയെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 'എന്നെ കൊല്ലുന്നേ' എന്ന് പറഞ്ഞ് അമ്മ കരയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

റസാഖിന്റെ സഹോദരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മര്‍ദ്ദനത്തെ സഹോദരി പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 'നീ അവന്റെ കൈ കൊണ്ട് തന്നെ ചാവ്'എന്ന തരത്തില്‍ നീചമായ വാക്കുകളും ദൃശ്യത്തില്‍ കേള്‍ക്കാം. ബന്ധുക്കള്‍ക്കിടയില്‍ പ്രചരിച്ച വീഡിയോയാണ് പുറത്തായത്. 

സംഭവത്തിന് പിന്നാലെ പൊലീസ് വീട്ടില്‍ എത്തിയ അമ്മയുടെ മൊഴി എടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മകനെതിരെ പരാതി ഇല്ലെന്നാണ് അമ്മ പറഞ്ഞത്. എങ്കിലും നിയമപരമായി എന്ത് നടപടി സ്വീകരിക്കാം എന്നതിനെ കുറിച്ച് പൊലീസ് ആലോചിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT