കുട്ടിയുമായി അമ്മ കിണറ്റിലേക്ക് ചാടിയ കിണറിന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌ 
Kerala

ആറ്റിങ്ങലില്‍ നാലുവയസുകാരനുമായി അമ്മ കിണറ്റില്‍ ചാടി, കുട്ടി മരിച്ചു; യുവതി ആശുപത്രിയില്‍ 

ആറ്റിങ്ങല്‍ മാമത്ത് നാലുവയസുള്ള കുട്ടിയുമായി അമ്മ കിണറ്റില്‍ ചാടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമത്ത് നാലുവയസുള്ള കുട്ടിയുമായി അമ്മ കിണറ്റില്‍ ചാടി. കുഞ്ഞ് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. രമ്യ- രാജേഷ് ദമ്പതികളുടെ മകന്‍ നാലുവയസുള്ള അഭിദേവ് ആണ് മരിച്ചത്. കിണറ്റില്‍ ചാടിയത് അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിദേവിനെ രക്ഷിക്കാന്‍ സാധിച്ചില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്.

രാജേഷും രമ്യയും ആറ്റിങ്ങലിലുള്ള വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരാണ്. രാവിലെ രാജേഷ് ജോലിക്ക് പോയ സമയത്താണ് സംഭവം. എന്നാല്‍ രമ്യ ജോലിക്ക് പോയിരുന്നില്ല. ജോലി സ്ഥലത്ത് എത്തിയപ്പോഴാണ് കുട്ടിയുമായി രമ്യ കിണറ്റില്‍ ചാടിയ കാര്യം രാജേഷ് അറിയുന്നത്. കുടുംബപ്രശ്‌നമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT