പ്രതീകാത്മക ചിത്രം 
Kerala

പിഞ്ചുകുഞ്ഞുങ്ങളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു 

29 വയസ്സുകാരിയായ അഞ്ജു എന്ന യുവതിയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: പിഞ്ചുകുഞ്ഞുങ്ങളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു. 29 വയസ്സുകാരിയായ അഞ്ജു എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ ഏഴും മൂന്നും വയസ്സുള്ള കുട്ടികളും മരിച്ചു.

അങ്കമാലി തുറവൂരിലാണ് സംഭവം. കുട്ടികളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അഞ്ജുവും സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചു. തീയും പുകയും കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. അഞ്ജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഒന്നര മാസം മുന്‍പ് അഞ്ജുവിന്റെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതിന്റെ മാനസ്സിക വിഷമത്താലാകാം ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം

'മുഖ്യനോട് ചോദ്യം വേണ്ട', മാധ്യമങ്ങളെ തടഞ്ഞ് പൊലീസ്; തൃശൂരിലെ പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധം

ഗ്യാനേഷ് കുമാര്‍ രാജ്യത്തെ വഞ്ചിച്ചു, രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ടിക്കാറാം മീണ

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം