PV Anwar Center-Center-Chennai
Kerala

'തല പകുതി മൊട്ടയടിച്ച് നടക്കാനാണ് ധൈര്യം കാണിക്കേണ്ടത്; അന്‍വറിന്റേത് രാഷ്ട്രീയ മറുപടിയല്ല': മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍

മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്നാണ് പി വി അന്‍വര്‍ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: പി.വി അന്‍വറിനെതിരെ തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി കൂട്ടായ്മയായ മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍. അന്‍വറിന്റേത് രാഷ്ട്രീയമായ മറുപടിയല്ലെന്നാണ് സംഘടനയുടെ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂര്‍ പ്രതികരിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം. മൊട്ടയടിക്കുന്നതിനെ എന്തോ മാരകമായ ദുരന്ത സംഗതി എന്നുള്ള വ്യാഖ്യാനത്തെ എതിര്‍ക്കുന്നതായും സജീഷ് കുട്ടനെല്ലൂര്‍ പറഞ്ഞു.

'തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കുക എന്നത് ഫ്രീക്ക് ലുക്കാണ്. തല പകുതി മൊട്ടയടിച്ച് നടക്കാനാണ് പി വി അന്‍വര്‍ ധൈര്യം കാട്ടേണ്ടത്.'' എന്നാണ് സജീഷ് പറയുന്നത്. തങ്ങളുടെ സംഘടനയില്‍ 40 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ മെമ്പര്‍മാരുണ്ട്. കൃഷിക്കാരന്‍ മുതല്‍ വിമാനം ഓടിക്കുന്നവര്‍ വരെ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള മെമ്പര്‍മാര്‍ തല മൊട്ടയടിച്ച് അതില്‍ അതില്‍ അഭിമാനിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവരാണെന്നും അദ്ദേഹം പറയുന്നു.

മാളിലോ, തിയേറ്ററിലോ, റോഡിലോ, ബസ്സിലോ എവിടെയും തല മൊട്ടയടിച്ച് ആത്മവിശ്വാസത്തോടെ നടന്നുപോകുന്ന വ്യക്തികളെ കാണാന്‍ സാധിക്കുമെന്നും സജീഷ് കുട്ടനെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്നാണ് പി വി അന്‍വര്‍ പറഞ്ഞത്. റിയാസ് ജയിച്ചാല്‍ കോഴിക്കോട്ടെ കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീറ്റ് വഴി റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കും എന്നും അന്‍വര്‍ പറഞ്ഞിരുന്നു. സമാനമായ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും പി വി അന്‍വര്‍ ചോദിച്ചു.

Motta Global Foundation slams PV Anwar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് കഴിഞ്ഞതോടെ 'ഇടിത്തീ'യായി പാചകവാതക വിലവര്‍ധന; ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ !

ഇടിത്തീയായി ​ഗ്യാസ് വില വർധന, യാത്രാ വിലക്കുമായി യുഎഇ, ​ഗുജറാത്ത് മുന്നോട്ട്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

എറിഞ്ഞിട്ട് ബോളര്‍മാര്‍, മുന്നില്‍ നിന്ന് നയിച്ച് നായകന്‍; ആര്‍സിബിയെ ഒതുക്കി ഗുജറാത്ത്; പ്ലേ ഓഫ് സാധ്യത സജീവം

പൗരന്മാർക്ക് മൂന്നു രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ; ഈ രാജ്യങ്ങളിലുള്ളവർ ഉടൻ തിരിച്ചെത്താൻ നിർദേശം

മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, വംശീയ അധിക്ഷേപം; ജെപി മോര്‍ഗനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ ജീവനക്കാരന്‍

SCROLL FOR NEXT