MSF protest 
Kerala

'മിസ്റ്റർ സിദ്ദിഖ്, ഐസി... ഇനി നിയമസഭ കാണാമെന്ന് മോഹിക്കേണ്ട'; കോൺ​ഗ്രസ് എംഎൽഎമാർക്കെതിരെ എംഎസ്എഫ് പ്രകടനം

'കേശു' കുഞ്ഞുങ്ങളെ നിലയ്ക്കു നിർത്തണമെന്നും ബാനർ

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: വയനാട്ടിൽ കോൺ​ഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐസി ബാലകൃഷ്ണനുമെതിരെ പ്രകടനം നടത്തി എംഎസ്എഫ്. സിദ്ദിഖും ഐസിയും നിയമസഭ കാണുമെന്നു മോഹിക്കേണ്ട എന്നെഴുതിയ ബാനറുമായിട്ടാണ് എംഎസ്എഫ് പ്രകടനം നടത്തിയത്.

മുട്ടിൽ ഡബ്ല്യുഎംഒ കോളജിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിലാണ് എംഎൽഎമാരുടെ ചിത്രം സഹിതമുള്ള ബനാറുയർത്തി എംഎസ്എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത്.

'മിസ്റ്റർ സിദ്ദിഖ്, മിസ്റ്റർ ഐസീ... കേശു കുഞ്ഞുങ്ങളെ നിലയ്ക്കു നിർത്തിയില്ലേൽ ജില്ലയിൽ നിന്ന് ഇനി നിയമസഭ കാണാമെന്നു മോഹിക്കേണ്ട'- എന്നാണ് ബാനറിൽ എഴുതിയിരുന്നത്.

കോളജ് തെരഞ്ഞെടുപ്പിൽ കെഎസ്‍യുവും എസ്എഫ്ഐയും സഖ്യമായിട്ടാണ് മത്സരിച്ചത്. ഫലം വന്നതിനു പിന്നാലെയാണ് എംഎൽഎമാർക്കെതിരെ ബാനറുയർത്തി വിദ്യാർഥി നേതാക്കൾ ടൗണിൽ പ്രകടനം നടത്തിയത്.

MSF protest: MSF held a demonstration against Congress MLAs T Siddique and IC Balakrishnan in Wayanad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

വിദ്യാര്‍ഥികളുടെ പഠന ഭാരം ലഘൂകരിക്കും, സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

'ചില കടലാസുകള്‍ ചോദിച്ചപ്പോള്‍ എന്തിന് സ്വയം വെടിവെച്ചു? കോണ്‍ഫിഡന്റ് മുതലാളിക്ക് കോണ്‍ഫിഡന്‍സ് ഇല്ലാതായി': സന്തോഷ് പണ്ഡിറ്റ്

പല്ലുവേദനയോട് ബൈ പറയാം

ഫിറ്റ്നസ് മാത്രമല്ല, തലച്ചോറിന്റെ ചെറുപ്പം നിലനിർത്താനും സ്ട്രെങ്ത് ട്രെയിനിങ്

SCROLL FOR NEXT