എം ടി വാസുദേവന്‍ നായര്‍ ചിത്രങ്ങള്‍: ടിപി സൂരജ്, എക്‌സ്പ്രസ്‌
Kerala

എംടി വരും, വരാതിരിക്കില്ല, മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി: ആലങ്കോട് ലീലാകൃഷ്ണന്‍

കോടിക്കണക്കിന് ആളുകളുടെ പ്രാര്‍ഥനയുണ്ട്. അദ്ദേഹം അതിജീവിക്കും എന്നാണ് മനസ് പറയുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എം ടി വാസുദേവന്‍ നായര്‍ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നും അതിജീവനത്തിന്റെ എഴുത്തുകാരനാണ് അദ്ദേഹമെന്നും കവി ആലങ്കോട് ലീലാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഇന്നലെ പ്രതീക്ഷയില്ലാത്ത അവസ്ഥയായിരുന്നെന്നും അതിനാലാണ് താന്‍ മാധ്യമങ്ങളെ കാണാതിരുന്നതെന്നും ആലങ്കോട് ലീലാ കൃഷ്ണന്‍ പറഞ്ഞു. എം ടി ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിന് ആളുകളുടെ പ്രാര്‍ഥനയുണ്ട്. അദ്ദേഹം അതിജീവിക്കും എന്നാണ് മനസ് പറയുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.

നേര്‍ത്ത രീതിയില്‍ അദ്ദേഹത്തിന് ബോധമുണ്ടായാല്‍ ഇച്ഛാശക്തിയുടെ ബലത്തില്‍ തിരിച്ചുവരും. മരിച്ചെന്ന് കരുതിയ കാലത്തെ അത്ഭുതകരമായാണ് അദ്ദേഹം അതിജീവിച്ചത്. അതു കഴിഞ്ഞിട്ട് അര നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. അപകടത്തില്‍ നിന്നു വരെ രക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും ആരോഗ്യ നില ഗുരുതരമായ ശേഷം രക്ഷപ്പെട്ടിരുന്നു. രാവിലെ കണ്ട പോസിറ്റീവ് സിഗ്നല്‍ കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ്. എംടി വരും, വരാതിരിക്കില്ല, ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.

ആത്മഹത്യ ചെയ്യാന്‍ പോയ ആളുകള്‍ വരെ എംടിയുടെ കൃതികള്‍ വായിച്ചു തിരികെ വന്നിട്ടുണ്ട്. കാലം നമ്മുടെ എഴുത്തുകാരനെ പിടിച്ചുവാങ്ങി കൊണ്ടുപോകില്ലെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

അവസരവാദത്തിന്റെ മൂർത്തിഭാവങ്ങളെ കൊണ്ടുവന്ന് എൽഡിഎഫിനെ നേരിടാമെന്നത് വ്യാമോഹം: പിണറായി വിജയൻ

ശബരിമലയില്‍ ഇന്ന് പള്ളിവേട്ട; ആറാട്ട് നാളെ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ മൂന്നുദിവസം ബാങ്കുകള്‍ അവധി

വൈദ്യുതി സര്‍ച്ചാര്‍ജ് 'ഷോക്ക്' അടിക്കില്ല! ഏപ്രിൽ മാസവും ഒരു പൈസ തിരികെ കിട്ടും

SCROLL FOR NEXT