mullaperiyar dam ഫയൽ
Kerala

ഡാം സുരക്ഷ പരിശോധന; 'കേരള പ്രതിനിധിയെ ഒഴിവാക്കി, കേന്ദ്രസര്‍ക്കാര്‍ ഇടപെടണം'

ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ നിഷ്പക്ഷ വിദഗ്ധര്‍ അടങ്ങിയ കമ്മിറ്റിയില്‍ നിന്നാണ് കേരള പ്രതിനിധിയായ നിശ്ചയിച്ച ടി കെ ശിവരാജനെ ഏകപക്ഷീയമായി നീക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തൊടുപുഴ: ദേശീയ ഡാം സുരക്ഷ പരിശോധന സമിതിയില്‍ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപെരിയാര്‍ സമരസമിതി ആവശ്യപ്പെട്ടു.

ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ നിഷ്പക്ഷ വിദഗ്ധര്‍ അടങ്ങിയ കമ്മിറ്റിയില്‍ നിന്നാണ് കേരള പ്രതിനിധിയായ നിശ്ചയിച്ച ടി കെ ശിവരാജനെ ഏകപക്ഷീയമായി നീക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്നുപേരില്‍ നിന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്‍ ചീഫ് എഞ്ചിനിയര്‍ കൂടിയായ ശിവരാജനെ തെരഞ്ഞെടുത്തത് എന്‍ഡിഎസ്എ തന്നെയാണ്. കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയെങ്കിലും തമിഴ്‌നാട് പ്രതിനിധി സമിതിയില്‍ തുടരുകയാണ്. ഈ നടപടി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് സമരസമിതി ചെയര്‍മാന്‍ ഷാജി പി ജോസഫ് പറഞ്ഞു.

പ്രതിനിധി മാറ്റുമ്പോള്‍ ഇതിന്റെ കാരണങ്ങള്‍ സംസ്ഥാനത്തെ അറിയിക്കേണ്ടതാണ്. പുതിയ ആളെ നിര്‍ദേശിക്കേണ്ടത് കേരളസര്‍ക്കാര്‍ ആയിരുന്നു. എന്നാല്‍ എന്‍ ഡി എസ് എ തന്നെയാണ് പ്രതിനിധിയെ നിശ്ചയിച്ചത്. മുല്ലപ്പെരിയാറില്‍ നിഷ്പക്ഷ വിദഗ്ധര്‍ അടങ്ങിയ സംഘം പരിശോധന നടത്താനിരിക്കെ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നടപടി കേരളത്തിന് തിരിച്ചടിയാകുമെന്നാണ് ആശങ്ക

Dam safety inspection; 'Kerala representative excluded, central government should intervene'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പകര്‍ച്ചവ്യാധിയില്‍ നെട്ടോട്ടം ഓടി ജനം; ഇന്ന് 15 ഷിഗെല്ല കേസുകള്‍; 159 പേര്‍ക്ക് ഡെങ്കിപ്പനി, ഒരുമരണം; എലിപ്പനി 22 പേര്‍ക്ക്

നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഭക്ഷ്യസുരക്ഷ ഓഫീസറായി നിയമനം

ഡോ. റീനയെ മാറ്റിയ നടപടി ശരിവച്ച് ഹൈക്കോടതി; മൂഹറം പൊതു അവധിയില്‍ മാറ്റം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഏതൊരു മനുഷ്യനും സമയം എന്ന് പറയുന്ന ഒരു സംഭവമുണ്ട്; നമുക്കെത്ര കഴിവുണ്ടെന്ന് വിചാരിച്ചിട്ടും കാര്യമില്ല'

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍; അമേരിക്കയെ പിന്നിലാക്കി ചൈന ഒന്നാം സ്ഥാനത്ത്