tp haris 
Kerala

വികസന പദ്ധതികളുടെ പേരില്‍ കോടികള്‍ തട്ടി; മുങ്ങിയ മുസ്ലീം ലീഗ് നേതാവ് വിമാനത്താവളത്തില്‍ പിടിയില്‍

യുഎഇയില്‍ നിന്ന് ഇന്നലെ രാവിലെ ഒന്‍പതിന് മുംബൈ വിമാനത്താവളത്തിലെത്തിയ ഹാരിസിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടഞ്ഞുവച്ച അധികൃതര്‍ മുംബൈ പൊലീസിന് കൈമാറുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ നിക്ഷേപം നടത്തിയാല്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്ലീം ലീഗ് അംഗം ടിപി ഹാരിസ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. യുഎഇയില്‍ നിന്ന് ഇന്നലെ രാവിലെ ഒന്‍പതിന് മുംബൈ വിമാനത്താവളത്തിലെത്തിയ ഹാരിസിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടഞ്ഞുവച്ച അധികൃതര്‍ മുംബൈ പൊലീസിന് കൈമാറുകയായിരുന്നു.

മലപ്പുറം രാമപുരം സ്വദേശിയില്‍ നിന്ന് 3.57 കോടി രൂപ തട്ടിയെന്ന കേസില്‍ കഴിഞ്ഞ ദിവസം മലപ്പുറം പൊലീസ് കേസ് എടുത്തിരുന്നു. വിവാദങ്ങള്‍ക്കിടെ വിദേശത്തേക്ക് കടന്ന ഹാരിസിനെതിരെ കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതാണ് മുംബൈ വിമാനത്താവളത്തില്‍ പിടികൂടാന്‍ സഹായകമായത്.

മുംബൈയില്‍ വച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അവിടുത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലെത്തിക്കും.

Kerala News: IUML leader T P Haris, accused of swindling crores, was arrested at Mumbai airport

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT