Mundakkai Chooralmala Township First Phase Completed as 178 Houses Set for Handover. FILE
Kerala

വയനാട് ടൗൺഷിപ്പ്: 178 വീടുകൾ നാളെ കിഫ്കോണിനു കൈമാറും, ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന് ഊരാളുങ്കൽ

ഇതിനകം 140 വീടുകൾ കിഫ്കോണിനു കൈമാറി. ബാക്കിയുള്ള 38 വീടുകളും നാളെ കൈമാറുമെന്ന് ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്: മുണ്ടക്കൈ - ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിലെ 178 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി നാളെ കിഫ്കോണിനു കൈമാറും. സേവന കണക്ഷനുകളടക്കം പരിശോധനകളും പൂർത്തിയാക്കിയാണ് അന്തിമപരിശോധനയ്ക്കായി കൈമാറുന്നത്. ഇതിനകം 140 വീടുകൾ കിഫ്കോണിനു കൈമാറി. ബാക്കിയുള്ള 38 വീടുകളും നാളെ കൈമാറുമെന്ന് ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ 102 വീടുകൾ കിഫ്കോണിനു കൈമാറിയിരുന്നു. ഇന്ന് 38 വീടുകൾ കൂടി അന്തിമപരിശോധനയ്ക്ക് നൽകിയതോടെ നിർമ്മാതാക്കളായ ഊരാളുങ്കൽ സൊസൈറ്റി കിഫ്കോണിനു പണി തീർത്തു കൈമാറിയ വീടുകൾ 140 ആയി. സേവനകണക്ഷനുകൾ നൽകുന്ന പ്രവൃത്തി പൂർത്തിയാക്കിയ ബാക്കി 38 വീടുകളാണ് നാളെ കൈമാറുന്നത്.

വീടുകളുടെ ഇന്റീരിയർ പൂർണ്ണമായും ചെയ്തു കഴിഞ്ഞു. സബ് സ്റ്റേഷനുകളിൽനിന്നു ഫീഡർ പില്ലറുകളിലേക്കും അവിടെ നിന്നു വീടുകളിലേക്കും വൈദ്യുതി എത്തുന്നത് മണ്ണിനടിയിലെ ഡക്റ്റുകൾ വഴിയാണ്. ഈ പ്രവർത്തനങ്ങളും പൂർത്തിയാക്കി. വിവിധ സേവനകേബിളുകളും വീടുകളുമായി ബന്ധിപ്പിച്ചു. പുരപ്പുറസോളാർ സംവിധാനവും സ്ഥാപിച്ചാണ് ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടും കൈമാറുന്നത് എന്നും ഊരാളുങ്കൽസൊസൈറ്റി വ്യക്തമാക്കി.

Mundakkai Chooralmala Township First Phase Completed as 178 Houses Set for Handover.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനായ പ്രതിക്ക് 20 വർഷം കഠിനതടവ്

333 രൂപ കൈയിൽ ഉണ്ടോ?, പെരുകി ലക്ഷങ്ങളാകും, ഇതാ ഒരു സ്കീം

SCROLL FOR NEXT