MK Muneer, Sadiq Ali Shihab Thangal ഫെയ്സ്ബുക്ക്
Kerala

എംകെ മുനീറിന് സീറ്റില്ല, പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയില്‍ കെഎം ഷാജി; മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടു വനിതകള്‍

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന മുന്‍മന്ത്രി ഡോ. എം കെ മുനീറിന് സീറ്റ് നല്‍കിയിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് മത്സരിക്കുക. വേങ്ങരയില്‍ കെ എം ഷാജിയാണ് സ്ഥാനാര്‍ത്ഥി. ഫാത്തിമ തഹലിയ, ജയന്തി രാജന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ത്ഥികള്‍ :

മഞ്ചേശ്വരം എ കെ എം അഷ്‌റഫ്, കാസര്‍കോട് കല്ലട്ര മായിന്‍ ഹാജി, അഴീക്കോട് കരീം ചേലേരി, കൂത്തുപറമ്പ്- ജയന്തി രാജന്‍, കുറ്റ്യാടി - പാറയ്ക്കല്‍ അബ്ദുള്ള, പേരാമ്പ്ര- ഫാത്തിമ തെഹലിയ, തിരുവമ്പാടി - കാസിം കൂടരഞ്ഞി, കൊടുവള്ളി പി കെ ഫിറോസ്, കുന്നമംഗലം - റസാഖ് മാസ്റ്റര്‍, കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ മത്സരിക്കുന്നു. മുനീറിന് പകരമാണ് ഫൈസല്‍ ബാബു മത്സരരംഗത്തെത്തിയത്.

വള്ളിക്കുന്ന് ടി വി എബ്രാഹിം, കൊണ്ടോട്ടി ടി പി അഷ്‌റഫലി, മഞ്ചേരി- അഡ്വ. റഹ്മത്തുള്ള, ഏറനാട് പി കെ ബഷീര്‍, മലപ്പുറം - പി കെ കുഞ്ഞാലിക്കുട്ടി, മങ്കട- മഞ്ഞളാംകുഴി അലി, പെരിന്തല്‍മണ്ണ - നജീബ് കാന്തപുരം, വേങ്ങര- കെ എം ഷാജി, കോട്ടയ്ക്കല്‍ - ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍ കുറുക്കോളി മൊയ്തീന്‍, താനൂര്‍ പി കെ നവാസ്, തിരൂരങ്ങാടി പിഎംഎ സമീര്‍, മണ്ണാര്‍ക്കാട് - എന്‍ ഷംസുദ്ദീന്‍, ഗുരുവായൂര്‍- സി എച്ച് റഷീദ്, കളമശ്ശേരി - വി ഇ അബ്ദുല്‍ ഗഫൂര്‍.

25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിക്കാനുണ്ട്. പുനലൂര്‍, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി നിശ്ചയിക്കാനുള്ളത്. ഈ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കോങ്ങാട് വെച്ചു മാറിയതിന്റെ അടിസ്ഥാനത്തിലാണ് ചേലക്കരയില്‍ ലീഗ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Muslim League candidates announced for assembly elections. Former Minister Dr. MK Muneer has not been given a seat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും