ഉമേഷ് 
Kerala

പട്ടാപ്പകല്‍ മകളുടെ മുന്നില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

പട്ടാപ്പകല്‍ റോഡില്‍ വച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പട്ടാപ്പകല്‍ റോഡില്‍ വച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ വിളമന സ്വദേശി കല്യാടന്‍വീട്ടില്‍ ഉമേഷി (40)നെയാണ് അറസ്റ്റുചെയ്തത്. കഴുത്തില്‍ മുറിവേറ്റ കുന്നോത്ത് ബെന്‍ഹില്‍ സ്വദേശി കെ യു സജിത (36)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച രാവിലെ പത്തോടെ ഇരിട്ടി ബെന്‍ഹില്‍ സ്‌കൂളിനടുത്ത് അന്തര്‍സംസ്ഥാന പാതയിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉമേഷുമായി പിരിഞ്ഞ സജിത കുട്ടികളോടൊപ്പം വാടകവീട്ടിലാണ് താമസം. കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട കടലാസ് കൈമാറാനുണ്ടെന്നറിയിച്ച് സജിതയെ വിളിച്ചുവരുത്തിയാണ് ആക്രമണം. 

കാറില്‍ വന്ന ഉമേഷ് പുറത്തിറങ്ങിയ ഉടന്‍ സജിതയുമായി വാക്കുതര്‍ക്കമായി. പൊലീസിനെ വിളിക്കാന്‍ ഫോണെടുത്ത സജിതയെ ഉമേഷ് കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇളയ മകള്‍ക്കൊപ്പമാണ് സജിത എത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരിയാണ്. നാട്ടുകാരാണ് സജിതയെ ആശുപത്രിയില്‍ എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT