സിന്ധു 
Kerala

തൃശൂരില്‍ അരും കൊല; വീട്ടില്‍ കയറി സ്ത്രീയുടെ കഴുത്തറുത്തു; പ്രതിയെ നാട്ടുകാര്‍ പിടികൂടി

സിന്ധുവിന്റെ ഭര്‍ത്താവ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആര്‍ത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മുതുവറ സ്വദേശി കണ്ണന്‍ പൊലീസ് പിടിയിലായി. നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്.

സിന്ധുവിന്റെ ഭര്‍ത്താവ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് സംഭവം . വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവര്‍. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് ഒരു മാസ്‌ക് വച്ച് യുവാവിനെ കണ്ടവരുണ്ട്. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ് കഴുത്ത് അറുത്തു മാറ്റിയ നിലയിലാണ്. ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ആഭരണങ്ങള്‍ പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തതായാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

SCROLL FOR NEXT