കോട്ടക്കല്‍ നഗരസഭ അധ്യക്ഷ പിഎം മുഹസിന 
Kerala

മുസ്ലീം ലീഗിന് തിരിച്ചടി; കോട്ടക്കല്‍ നഗരസഭയില്‍ വിമത സ്ഥാനാര്‍ഥിക്ക് വിജയം; പിന്തുണച്ച് എല്‍ഡിഎഫ്

ആറ് മുസ്ലീംലീഗ് കൗണ്‍സിലര്‍മാര്‍ വിമത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോട്ടക്കല്‍ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിക്ക് പരാജയം. ലീഗ് വിമത സ്ഥാനാര്‍ഥിയായ പിഎം മുഹസിനയ്ക്കാണ് വിജയം. മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ ബുഷ്‌റ ഷബീര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

ആറ് മുസ്ലീംലീഗ് കൗണ്‍സിലര്‍മാര്‍ വിമത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. പതിനഞ്ച് വോട്ടുകള്‍ വിമത സ്ഥാനാര്‍ഥിയായ പിഎം മുഹസിനക്ക് ലഭിച്ചത്.  ഔദ്യോഗിക സ്ഥാനാര്‍ഥിയായ ഡോ. അനീഷയ്ക്ക് ലഭിച്ചത് പതിമൂന്ന് വോട്ടുകളാണ്. ഇടതുപക്ഷ അംഗങ്ങള്‍ വിമത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു

ബുഷ്‌റയെ കൂടാതെ വൈസ് ചെയര്‍മാന്‍ പിപി ഉമ്മറും രാജിവച്ചിരുന്നു. ജില്ലാ മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രാജി. ഏറെനാളായി കോട്ടക്കല്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വിഭാഗീയത രൂക്ഷമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളപ്പിറവി ദിനത്തില്‍ ഇരുട്ടിലേക്ക്? സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

'സര്‍ക്കാരിന് മുന്‍വിധിയില്ല, കാലാവധി കഴിഞ്ഞ മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്'; മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരൻ

എബിൻ പോളിന്റെ അക്കൗണ്ടിലെത്തിയത് 2000 യുഎസ് ഡോളർ, ഇടപാട് ക്രിപ്റ്റോ വഴി; ചിത്രങ്ങൾ 'ബോസ്' എന്ന അക്കൗണ്ടിലേക്ക് അയച്ചു

ഗ്യാനേഷ് കുമാറിനെതിരെ ജനകീയ കുറ്റവിചാരണ, പരീക്ഷയില്‍ ബോധപൂര്‍വം അട്ടിമറി, E100 ഇന്ധനത്തിന് എഥനോള്‍ എവിടുന്ന്? ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ജാഗ്രതക്കുറവ് ഉണ്ടായാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം: സുപ്രീംകോടതി