PMA Salam 
Kerala

പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം; മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും

കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ക്ക് ലീഗ് നില്‍ക്കില്ല. സീറ്റുകള്‍ വച്ചുമാറുന്നുണ്ടെങ്കില്‍ അത് വിജയസാധ്യത മാത്രം പരിഗണിച്ചാകും

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ക്ക് ലീഗ് നില്‍ക്കില്ല. സീറ്റുകള്‍ വച്ചുമാറുന്നുണ്ടെങ്കില്‍ അത് വിജയസാധ്യത മാത്രം പരിഗണിച്ചാകും. മൂന്ന് ടേമില്‍ മത്സരിച്ചവര്‍ മാറിനില്‍ക്കട്ടെയെന്നത് ഇതുവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബാധമാക്കിയിട്ടില്ലെന്നും പിഎം സലാം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നു. അതില്‍ അഭൂതപൂര്‍വമായ വിജയം കിട്ടി. ഇനി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയും മുന്നണിയും സജ്ജമാണ്. ജനുവരിയില്‍ യുഡിഎഫിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഫെബ്രുവരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകുമെന്നും പിഎംഎ സലാം പറഞ്ഞു.

മുസ്ലീം ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് യുഡിഎഫില്‍ തീര്‍ത്തും സൗഹാര്‍ദപരമായ ചര്‍ച്ചായായിരിക്കും നടക്കുക. മൂന്ന് ടേമില്‍ മത്സരിച്ചവര്‍ മാറിനില്‍ക്കട്ടെയെന്നത് ഇതുവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബാധമാക്കിയിട്ടില്ല. ഇനി വേണമെങ്കിലും അത്തരമൊരു തീരുമാനത്തിലെത്താം. തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും പിഎംഎ സലാം പറഞ്ഞു.

തന്ത്രിയായാലും മന്ത്രിയായാലും തെറ്റ് ചെയ്താല്‍ തെറ്റല്ലേ?. മോഷണം നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം അത് ആരായാലൂം. എവിടെയെങ്കിലും അന്വേഷണം ചെന്നെത്തുമെന്ന് ഭയപ്പെട്ട് അത് തടസപ്പെടുത്താന്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തതാണെങ്കില്‍ അത് പരിശോധിക്കണമെന്നും പിഎംഎ സലാം പറഞ്ഞു.

Muslim League candidates will be announced in February; PMA Salam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപ്റ്റന്‍' പിണറായി തന്നെ; മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി പട്ടികയെന്ന് എംഎ ബേബി

'ജനിച്ചുവളര്‍ന്ന മണ്ണില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടില്ല, കേരളത്തില്‍ ആരും അന്യരാവില്ല'

വിജയ് കേരളത്തിലേക്ക് ?; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ

'ബേബി ശ്യാമിലി മരിച്ചെന്ന് കരുതി, മുകളിലേക്ക് വലിച്ചെടുത്തപ്പോള്‍ ജഡം വരുന്നത് പോലെ'; ഇന്നും നെഞ്ചിടിപ്പ് മാറാതെ ഉര്‍വശി

സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം; പിതാവിനെ മര്‍ദിച്ചു കൊന്ന മകന് ജീവപര്യന്തം

SCROLL FOR NEXT