സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ് 
Kerala

'അര്‍ഹമായ പരിഗണന ലഭിക്കും'; തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിംലീഗിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിലെ അസംതൃപ്തര്‍ യു ഡി എഫിലേക്ക് വരുമെന്നാണ് പ്രതീക്ഷ, യു ഡി എഫില്‍ മുന്നണി വിപുലീകരണം ആവശ്യമാണ്. സീറ്റുകള്‍ വെച്ചു മാറുന്ന കാര്യം ചര്‍ച്ചയായിട്ടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. യുഡിഎഫില്‍ കിട്ടിയ അവസരം മുതലെടുക്കുന്ന രീതി മുസ്ലിം ലീഗിന് ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ സീറ്റുകള്‍ മുസ്ലിം ലീഗ് ആവശ്യപ്പെടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വച്ച് മാറല്‍ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചയും യു ഡി എഫില്‍ നടന്നിട്ടില്ല. പുറത്തുവരുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്. നിയമസഭയില്‍ മത്സരിക്കാന്‍ മൂന്ന് ടേം എന്ന വ്യവസ്ഥ തീരുമാനിക്കേണ്ടത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണെന്നും ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Muslim League says it has not demanded more seats in the elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തിരിച്ചടിക്ക് കാരണം ശബരിമല സ്വർണക്കൊള്ള'; ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം

കാര്യവട്ടത്തെ സൂപ്പർ ഇന്ത്യ! തുടരെ നാലാം ജയം

4 വയസുകാരന്റെ കഴുത്തിൽ മുറിവ്; മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു; ദുരൂഹത

'കെ സി വേണുഗോപാല്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?' വിമര്‍ശനവുമായി ബിജെപി

10,000 റണ്‍സിന്റെ നിറവ്! ഗ്രീന്‍ഫീല്‍ഡില്‍ ചരിത്രമെഴുതി സ്മൃതി മന്ധാന

SCROLL FOR NEXT