സര്‍ക്കാരിന്റെ വികസന സദസുമായി സഹകരിക്കുമെന്ന് മുസ്ലീം ലീഗ് 
Kerala

യുഡിഎഫ് നിലപാട് തിരുത്തി മുസ്ലീം ലീഗ്; സര്‍ക്കാരിന്റെ വികസന സദസുമായി സഹകരിക്കും

സദസ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്നണി തീരുമാനം തള്ളി ലീഗ് രംഗത്തെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന സദസ്സുമായി സഹകരിക്കാനൊരുങ്ങി മുസ്ലിം ലീഗ്. മലപ്പുറം ജില്ലാ നേതൃത്വത്തിന്റേതാണ് തീരുമാനം. സദസ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്നണി തീരുമാനം തള്ളി ലീഗ് രംഗത്തെത്തിയത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസന നേട്ടങ്ങളെല്ലാം ജനങ്ങളുടെ മുമ്പാകെ പഞ്ചായത്തിന്റെ/ മുന്‍സിപ്പാലിറ്റിയുടെ ചിലവില്‍ അവതരിപ്പിക്കാന്‍ കിട്ടുന്ന അവസരമാണ്. ആര് സഹകരിക്കില്ലെന്ന് പറഞ്ഞാലും സര്‍ക്കാര്‍ സെക്രട്ടറിമാരെ ഉപയോഗിച്ച് ഇത് നടപ്പിലാക്കുകയും ഒടുവില്‍ പരിപാടി സിപിഎമ്മിന്റെ പരിപാടിയായി മാറും. അതുകൊണ്ടാണ് വികസനസദസ്സുമായി സഹകരിക്കുന്നതെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി.

വികസന സദസ്സ് മലപ്പുറത്ത് ഗംഭീരമായി നടത്തുമെന്ന് ലീഗ് വൃത്തങ്ങള്‍ വ്യക്തമാക്കി. സദസ്സ് ബഹിഷ്‌കരിക്കുമെന്ന് യു ഡി എഫ് പ്രഖ്യാപിച്ചിരിക്കേയാണ് വിരുദ്ധ നിലപാടുമായി ലീഗ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള പ്രചാരണത്തിന് പണം ധൂര്‍ത്തടിക്കാനാണ് വികസന സദസ് നടത്തുന്നതെന്നാണ് യുഡിഎഫ് ആരോപണം.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് സംസ്ഥാന സര്‍ക്കാര്‍ വികസന സദസ്സ് നടത്തുന്നത്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.

Muslim League to cooperate with the government's Vikasana Sadas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT