ജോസ്‌കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ File Photo
Kerala

മുട്ടില്‍ മരംമുറി കേസ്: വിചാരണ തടയണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ജസ്റ്റിസ് ജെബി പര്‍ദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ വിചാരണ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ് ജെബി പര്‍ദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ പ്രധാന ആവശ്യം.

വയനാട് മേപ്പാടി റേഞ്ചില്‍ നിന്ന് നിയമവിരുദ്ധമായി വെട്ടിക്കടത്തിയ തടികള്‍ വനംവകുപ്പിന്റെ അനുമതിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യവസായിക്ക് വിറ്റ് 1.40 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. വയനാട്ടിലെ കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ സമാന ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായ സാഹചര്യത്തിലാണ് പ്രതികള്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്.

Supreme Court to Hear Plea of Accused in Muttil Timber Smuggling Case on Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രത്തെ തൃപ്തിപ്പെടുത്താൻ'; വിഡി സതീശനെതിരെ പിണറായി

'ഒറ്റക്കെട്ട്'; ട്രംപിന്റെ മാധ്യമ വിലക്കിനെതിരെ പ്രമുഖ ചാനലുകൾ രംഗത്ത്, പരിപാടികൾ ബഹിഷ്കരിച്ചു

'കുട്ടികളുടെ സുരക്ഷ പ്രധാനം'; അതിക്രമം ഇനി ഇന്ത്യന്‍ അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍

ഉത്തര്‍പ്രദേശ് നാലായി വിഭജിക്കണം, പുര്‍വാഞ്ചല്‍ മുഖ്യമന്ത്രി പദം 'രാജ്ഭര്‍ സമുദായ'ത്തിന്: യുപി മന്ത്രി

ഉച്ചഭക്ഷണത്തിനിടെ വാക്കുതർക്കം; പാലക്കാട് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി