പ്രതീകാത്മക ചിത്രം 
Kerala

മുട്ടിൽ മരം മുറി; കർഷകർക്ക് പിഴയടക്കാൻ നോട്ടീസ്; റവന്യൂ വകുപ്പിനെതിരെ സിപിഎം

കർഷകരെ കബളിപ്പിച്ചതിനു റോജി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിനാൽ കർഷകർക്ക് നൽകിയ മുഴുവൻ നോട്ടീസും പിൻവലിക്കണമെന്നും ​ഗ​ഗാറിൻ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: മുട്ടിൽ മരം മുറിക്കേസിൽ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കും പിഴയടക്കാൻ നോട്ടീസ് നൽകിയ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ സിപിഎം സമരത്തിലേക്ക്. മുഖ്യ പ്രതികളായ അ​ഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിക്കാൻ റവന്യൂ ഉദ്യോ​ഗസ്ഥർ ശ്രമിക്കുന്നതായി ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിൻ ആരോപിച്ചു. കർഷകർക്ക് നൽകിയ പിഴ നോട്ടീസ് പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് സിപിഎം മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിക്കും. 

റോജി അ​ഗസ്റ്റിൻ, ആന്റോ അ​ഗസ്റ്റിൻ, ജോസ്കുട്ടി അ​ഗസ്റ്റിൻ എന്നിവരാണ് കുറ്റക്കാർ. കർഷകർ കുറ്റക്കാരല്ലെന്നു കണ്ടാണ് പ്രത്യേക അന്വേഷണ സംഘം അവരെ ഒഴിവാക്കിയത്. കർഷകരെ കബളിപ്പിച്ചതിനു റോജി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിനാൽ കർഷകർക്ക് നൽകിയ മുഴുവൻ നോട്ടീസും പിൻവലിക്കണമെന്നും ​ഗ​ഗാറിൻ വ്യക്തമാക്കി. 

അതേ സമയം കർഷകർക്ക് നേട്ടീസ് അയച്ചത് സ്വാഭാവിക നടപടിക്രമം എന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത്. കെഎൽസി നയപ്രകാരം കർഷകരും മരം വാങ്ങിയവരും ഒരുപോലെ ഉത്തരവാദികളാണ്. അതിൽ നടപടിക്രമങ്ങൾ പാലിക്കാതിരിക്കാൻ സാധിക്കില്ലെന്നും അധികൃതർ പറയുന്നു. 

കബളിപ്പിക്കപ്പെട്ടവരെ ഒഴിവാക്കാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കണം. റോജി അ​ഗസ്റ്റിൻ ഉൾപ്പെടെ 35 പേർക്കാണ് പിഴയടക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. 27 കേസുകളിൽ‌ വനം വകുപ്പിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പിഴയടക്കാൻ നോട്ടീസ് നൽകുമെന്നും അധികൃതർ‌ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍250 എസ്എസ് ഉടന്‍ വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

എന്നും എപ്പോഴും തലൈവർ ഫാൻ; 'ജയിലർ 2' ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും