ഇപി ജയരാജനോട് പാർട്ടി വിശദീകരണം ചോദിക്കേണ്ട കാര്യമില്ല സ്ക്രീന്‍ഷോട്ട്
Kerala

ആത്മകഥാ വിവാദം; 'ഇപി ജയരാജനോട് പാർട്ടി വിശദീകരണം ചോദിക്കേണ്ട കാര്യമില്ല'

വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപി ജയരാജൻ തന്നെ പാലക്കാട്ട് വിശദീകരിക്കുമെന്ന് എംവി ഗോവിന്ദന്‍.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപി ജയരാജൻ തന്നെ പാലക്കാട്ട് വിശദീകരിക്കുമെന്നും വയനാട്ടിൽ പോളിങ് ശതമാനം കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

ചേലക്കരയിൽ എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്വതന്ത്രൻ വിജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. ആദ്യഘട്ടത്തില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കിയത്. ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT