എംവി ഗോവിന്ദന്‍ 
Kerala

'മുഖ്യമന്ത്രിയും പോറ്റിയുമുള്ള ഫോട്ടോ എഐ'; എംവി ഗോവിന്ദന്‍

സോണിയയുമായി കൂടിക്കാഴ്ച എങ്ങനെ നടത്തിയെന്ന് ചോദിക്കുമ്പോള്‍ പിണറായി കണ്ടു എന്നുപറഞ്ഞാല്‍ എങ്ങനെ ശരിയാകും?

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണ്‍ പോറ്റിയുടെ ചിത്രം എഐ നിര്‍മിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രി പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുറത്തുവന്ന രണ്ട് ചിത്രത്തില്‍ ഒന്ന് ഒരുപരിപാടിയുടെ ഭാഗമായി നടന്നുപോകുമ്പോള്‍ കാണുന്ന ഫോട്ടോയാണ്. അതിന്റെ മുഴുവന്‍ ദൃശ്യങ്ങളും പുറത്തുവരുമ്പോള്‍ അത് എന്താണെന്ന് വ്യക്തമാകും

മറ്റൊന്ന് മുഖ്യമന്ത്രിയുടെ ചെവി പിടിക്കുന്നപോലെയുള്ള ചിത്രമാണ്. അത് എഐയാണ്. കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് അടൂര്‍ പ്രകാശ് കാണിച്ചത്. അത് ഒരു നിര്‍മിത ഫോട്ടോയാണ്. മറ്റൊന്നും പ്രതികരിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്. സോണിയയുമായി കൂടിക്കാഴ്ച എങ്ങനെ നടത്തിയെന്ന് ചോദിക്കുമ്പോള്‍ പിണറായി കണ്ടു എന്നുപറഞ്ഞാല്‍ എങ്ങനെ ശരിയാകും?. എന്തായിരുന്നു അവര്‍ സംസാരിച്ചതെന്ന് പൊതുസമൂഹത്തിനോട് പറയുക തന്നെ വേണം. ആരാണ് അപ്പോയിന്റ്‌മെന്റ് പ്രതികള്‍ക്ക് ഒരുക്കി കൊടുത്തത്?. അത് ജനങ്ങള്‍ക്ക് അറിയണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഒന്നും മറച്ചുവയ്ക്കാനില്ല. എല്ലാം അന്വേഷിച്ചോട്ടെ. അത് വിദേശത്തായാലും സ്വദേശത്തായാലും. കൂടിക്കാഴ്ചയും അന്വേഷണം നടത്തണം. എന്തിനാണ് ഈ പ്രതികള്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖയായ നേതാവിനെ എന്തിനാണ് പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ കണ്ടതും സംസാരിച്ചതും സമ്മാനം നല്‍കിയതെന്നതും അന്വേഷിക്കണം. യുഡിഎഫ് കണ്‍വീനര്‍ എന്തൊക്കെ മലക്കം മറിഞ്ഞാലും അതിന്റെ വിശദാംശങ്ങള്‍ വരും. യുഡിഎഫ് നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ് ഇപ്പോള്‍ സ്വര്‍ണക്കേസില്‍ പ്രതിയായവരെന്നും ഗോവിന്ദന്‍ പറഞ്ഞു.

M.V. Govindan Claims Image of Unnikrishnan Potti with CM is AI-Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേർ പ്രതികളാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

'എസ്‌ഐആര്‍ തടസപ്പെടുത്തരുത്'; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്; ശബരിമല അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'മരിക്കാന്‍ പേടിയാണ്, കാരണക്കാര്‍ രണ്ടാം ഭാര്യയും അമ്മയും'; പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

​ഗോവയെ തകർത്ത് കൂറ്റൻ ജയവുമായി കേരളം; സികെ നായിഡു ട്രോഫിയിൽ അപരാജിത മുന്നേറ്റം

മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി, 250 ഒഴിവുകൾ,അപേക്ഷിക്കാൻ ജർമൻ ഭാഷ പ്രാവീണ്യം വേണ്ട; നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT