എം വി ഗോവിന്ദന്‍/ ഫെയ്‌സ്ബുക്ക്‌ 
Kerala

'അത്തരം പദപ്രയോഗം സിപിഎം നടത്താറില്ല, ജലീലിനോടു തന്നെ ചോദിക്കണം'

ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെ ടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശത്തെ തള്ളി സിപിഎം നേതാവും മന്ത്രിയുമായ എം വി ഗോവിന്ദന്‍. ജലീലിന്റെ പ്രസ്താവന സിപിഎം നിലപാടല്ല. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അല്ലാതെ വരുന്നതൊന്നും പാര്‍ട്ടി നിലപാടല്ല. ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല. ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന കശ്മീര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ കെ ടി ജലീല്‍ എന്ത് അടിസ്ഥാനത്തിലാണ് ഉപയോഗിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

കെ ടി ജലീലിന്‍രെ വിവാദപരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയും രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു. രാജ്യതാല്‍പ്പര്യത്തിന് എതിരായാണ് കെ ടി ജലീല്‍ സംസാരിക്കുന്നത്. ഇതുപോലെയാണ് സംസാരിക്കുന്നതെങ്കില്‍ അവര്‍ വഞ്ചകരാണ്. കേരള സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. 

ജലീലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നിരുന്നു. ജലീല്‍ നടത്തിയത് പ്രതിഷേധാര്‍ഹമായ പരാമര്‍ശമാണ്. ജമ്മു കശ്മീരിനെ സ്വതന്ത്ര കശ്മീരെന്ന് കെ ടി ജലീല്‍ വിളിച്ചത് പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. 

ഒരു ഇന്ത്യാക്കാരനും ഉപയോഗിക്കാത്ത വാക്കാണ് ജലീലില്‍ നിന്നും ഉണ്ടായത്. ദേശതാല്‍പ്പര്യത്തിന് വിരുദ്ധമായ പ്രയോഗമാണിത്. നമ്മുടെ കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന് എങ്ങനെ ഒരു ഇന്ത്യാക്കാരന് വിളിക്കാന്‍ പറ്റുമെന്ന് വി ഡി സതീശന്‍ ചോദിച്ചു. ജലീല്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അസാധ്യം, ഒരേ ഒരു ക്രിസ്റ്റ്യാനോ; 'ഇതിഹാസ'ത്തെ മറികടന്നു; ഡെബിള്‍ റെക്കോര്‍ഡ്

Today's Rashi Phalam June 24|മംഗളകരമായ വാർത്ത കേൾക്കും, പ്രതീക്ഷിക്കാത്ത നേട്ടം ഉണ്ടാകും

'വകമാറ്റല്‍ വ്യാഖ്യാനം ദൗര്‍ഭാഗ്യകരം'; സിഎജി റിപ്പോര്‍ട്ട് വസ്തുതകള്‍ ഉള്‍ക്കൊള്ളാതെ; വിശദീകരണവുമായി പിണറായി വിജയന്‍

ഇനി വാഹനങ്ങള്‍ കെട്ടിക്കിടക്കില്ല; പൊലീസ് സ്റ്റേഷനുകളില്‍ 'സ്പേസ്'

'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തി'; വിജയ്‌യുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തൃഷ; ആരാധകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമം