കണ്ണൂര്‍: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ കെ ടി ജലീല്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് തെളിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ഗുരുതര ഹവാല ആരോപണങ്ങളില്‍ പി കെ ഫിറോസ് നല്‍കിയ മറുപടികള്‍ കുമ്പളങ്ങ കട്ടവന്റെ തലയിലെ നര പോലെയാണ്. ആരോപണങ്ങളെല്ലാം തെളിവുകളോടെയാണ് പുറത്തു വന്നത്. ഇതൊന്നും ഫിറോസിന് നിഷേധിക്കാനായിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ പാറക്കണ്ടിയിലെ അഴിക്കോടന്‍ മന്ദിരത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിനെ ഉപയോഗിച്ചു പൊതു പ്രവര്‍ത്തകരെ ക്രൂരമായി അടിച്ചൊതുക്കുകയെന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമല്ലെന്ന് സി എം വി ജയരാജന്‍ പറഞ്ഞു. പൊലീസ് സേനയിലെ ചിലര്‍ ഇതു മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിയമപരമായി നീങ്ങും. ഈ നാട്ടില്‍ എല്ലാത്തിനും നടപടിക്രമങ്ങളുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് അതുകൊണ്ടാണ് 114 ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പുറത്താക്കിയത്. അടൂരില്‍ പൊലീസ് മര്‍ദ്ദനത്തില്‍ ഡിവൈഎഫ് ഐ നേതാവ് മരണമടഞ്ഞ സംഭവവും അന്വേഷിക്കും. ആര്‍ക്കെതിരെ മര്‍ദ്ദനമുണ്ടായാലും നടപടിയുണ്ടാവണം.
പൊലീസ് മര്‍ദനത്തില്‍ മുഖ്യമന്ത്രി മൗനം പാലിച്ചിട്ടില്ല. നിയമസഭാ സമ്മേളനം വരുന്നുണ്ടല്ലോ അദ്ദേഹം പ്രതികരിക്കും. ഈ കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികളുണ്ടാവും. നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നതില്‍ പ്രശ്‌നമില്ല. അതു ശരിയോ തെറ്റോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. ആരോപണ വിധേയരായ എംഎല്‍എമാര്‍ ഇതിനു മുന്‍പും നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടം പീഡിപ്പിച്ചവരെല്ലാം കോണ്‍ഗ്രസിനകത്തുള്ളവരാണ്. അങ്ങനെ വരുമ്പോള്‍ ആ പാര്‍ട്ടിയില്‍ സ്വാഭാവികമായ പൊട്ടിത്തെറിയുണ്ടാകും. കോണ്‍ഗ്രസിനകത്ത് രാഹുലിനെ സഹായിക്കാന്‍ പരസ്പര സഹായ സഹകരണ സംഘങ്ങളുണ്ടെന്നും എം വിജയരാജന്‍ ആരോപിച്ചു.
CPM state secretariat member MV Jayarajan said that the allegations made by MLA KT Jaleel against Youth League leader PK Feros have been proven to be completely true.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates