പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റിനല്‍കും; തട്ടിപ്പില്‍ വീഴരുത് പ്രതീകാത്മക ചിത്രം
Kerala

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റിനല്‍കും; തട്ടിപ്പില്‍ വീഴരുത്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള വര്‍ക്ക് ഷോപ്പുകള്‍ക്കും സര്‍വീസ് സ്റ്റേഷനുകള്‍ക്കും മാത്രമേ വാഹനങ്ങളില്‍ റിട്രോ ഫിറ്റ്‌മെന്റിന് അനുമതിയുള്ളു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെട്രോള്‍ / ഡീസല്‍ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റി നല്‍കുന്നത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നതില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വ്യാജപ്രചാചരണങ്ങളില്‍ വാഹന ഉടമകള്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കണമെന്ന് എംവിഡി മുന്നറിയിപ്പില്‍ പറയുന്നു.

സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള വര്‍ക്ക് ഷോപ്പുകള്‍ക്കും സര്‍വീസ് സ്റ്റേഷനുകള്‍ക്കും മാത്രമേ വാഹനങ്ങളില്‍ റിട്രോ ഫിറ്റ്‌മെന്റിന് അനുമതിയുള്ളു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ ഇലക്ടിക് വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള ഇലക്ട്രോ റിട്രോ ഫിറ്റ്‌മെന്റ് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും വ്യക്തിക്കോ ഏജന്‍സിക്കോ, വര്‍ക് ഷോപ്പിനോ ഇതുവരെയും യാതൊരു വിധത്തിലുള്ള അനുമതി നല്‍കിയിട്ടില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

MVD Alert: Converting fossil fuel cars to electric is a scam; do not be fooled.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും