എഐ കാമറ പ്രതീകാത്മക ചിത്രം
Kerala

പിഴ വരും മക്കളേ! ഇന്റര്‍നെറ്റ് തിരികെ വന്നതോടെ കാമറകള്‍ പണി തുടങ്ങി

കെല്‍ട്രോണിന് പണം നല്‍കേണ്ടിയിരുന്നത് സര്‍ക്കാരാണ്. ഇതു ലഭിച്ചില്ലെങ്കിലും കെല്‍ട്രോണ്‍ തന്നെ ഫണ്ട് കണ്ടെത്തി കുടിശിക അടയ്ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: കുടിശിക മൂലം ഇന്റര്‍നെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങള്‍ അയയ്ക്കുന്നത് നിര്‍ത്തിയിരുന്ന റോഡിലെ കാമറകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഗതാഗത നിയമ ലംഘന ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ കലക്ടറേറ്റിലെ ആര്‍ടിഒ കണ്‍ട്രോള്‍ റൂമില്‍ എത്തുന്നുണ്ട്. ജില്ലയിലെ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറകളില്‍ നിന്ന് കഴിഞ്ഞ 29 മുതല്‍ റോഡിലെ ദൃശ്യങ്ങളൊന്നും കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിരുന്നില്ല. കാമറകളുടെ ചുമതലക്കാരായ കെല്‍ട്രോണ്‍ കുടിശിക നല്‍കാത്തതിനാല്‍ ജിയോ കമ്പനി ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചതാണ് കാരണം.

കെല്‍ട്രോണിന് പണം നല്‍കേണ്ടിയിരുന്നത് സര്‍ക്കാരാണ്. ഇതു ലഭിച്ചില്ലെങ്കിലും കെല്‍ട്രോണ്‍ തന്നെ ഫണ്ട് കണ്ടെത്തി കുടിശിക അടയ്ക്കുകയായിരുന്നു. രണ്ടാഴ്ചയായി കെട്ടിക്കിടന്നിരുന്ന നിയമ ലംഘന ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതോടെ ദൃശ്യങ്ങള്‍ അയക്കുന്നത് നിര്‍ത്തി. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ജില്ലയിലെ വിവിധ റോഡുകളിലായി 63 കാമറകളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇതില്‍ 11 ക്യാമറകള്‍ പലപ്പോഴായി തകരാറിലായിരുന്നു. ശേഷിക്കുന്ന 52 കാമറകളാണ് റോഡിലെ ഗതാഗത നിയമ ലംഘനം പകര്‍ത്തി കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കുന്നത്.

ഇരുപതിനായിരത്തോളം നിയമ ലംഘന ദൃശ്യങ്ങളാണ് രണ്ടാഴ്ച കൊണ്ട് ശേഖരിച്ചു വെച്ചിരുന്നത്. ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതോടെ ഇവയെല്ലാം കാമറകളില്‍ നിന്ന് തിരികെ കിട്ടും. മാസം തോറും 35,00040,000 നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. കാമറകള്‍ വഴി ലഭിച്ച നിയമ ലംഘനങ്ങളുടെ പേരില്‍ വാഹനങ്ങള്‍ക്ക് 80.50 കോടി രൂപ ഇതുവരെ പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ 30 കോടിയോളം രൂപ പിരിഞ്ഞു കിട്ടുകയും ചെയ്തു. കെല്‍ട്രോണിന്റെ 10 ജീവനക്കാരാണ് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്നത്.

MVD cameras have resumed operations after a two-week halt due to internet disconnection caused by pending bills.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി'; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഓണത്തിന് ഇത്തവണയും കിറ്റ്; വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 253 കോടി അനുവദിച്ചു

ഏഴ് തലമുറകളിലെ പിതൃക്കള്‍ക്ക് മോക്ഷം, എന്താണ് ഗയാ ശ്രാദ്ധം?; അറിയേണ്ടതെല്ലാം

മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശത്ത് കടുത്ത വരൾച്ച; മഴയ്ക്കായി തേക്കടിയിൽ സർവ്വമത പ്രാർത്ഥനയുമായി തമിഴ്‌നാട് കർഷകർ - വിഡിയോ

പുരുഷ നഴ്സുമാർക്ക് വൻ അവസരം! 1.30 ലക്ഷം ശമ്പളം, സൗജന്യ നിയമനം; ഗൾഫിലേക്ക് സർക്കാർ റിക്രൂട്ട്മെൻറ്