റോഡ് സുരക്ഷാ മാർ​ഗനിർദേശങ്ങളുമായി എംവിഡി 
Kerala

ബ്ലോക്കിലാകരുത് ഓണം; റോഡ് സുരക്ഷാ മാർ​ഗനിർദേശങ്ങളുമായി എംവിഡി

ആഘോഷങ്ങള്‍ക്കിടയില്‍ റോഡ് സൗകര്യം വെച്ച് എങ്ങനെ ബ്ലോക്ക് കുറയ്ക്കാമെന്ന നിര്‍ദേശങ്ങളാണ് എംവിഡി നല്‍കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാടെങ്ങും ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഇതിനിടെ ന​ഗരത്തിലെക്ക് വാഹനവുമായി ഇറങ്ങുമ്പോൾ നിര്‍ബന്ധമായും പാലിക്കേണ്ട നിര്‍ദേശങ്ങളുമായി എംവിഡി. ആഘോഷങ്ങള്‍ക്കിടയില്‍ റോഡ് സൗകര്യം വെച്ച് എങ്ങനെ ബ്ലോക്ക് കുറയ്ക്കാമെന്ന നിര്‍ദേശങ്ങളാണ് എംവിഡി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് എംവിഡിയുടെ നിര്‍ദേശങ്ങള്‍.

  • ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കുക .

  • ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടെങ്കിലും അവർക്ക് വഴി നൽകുക . ഞാൻ ബ്ലോക്കിൽ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക .

  • ബ്ലോക്കിൽ നിന്നും ഒരു വണ്ടിെയെങ്കിലും ഒഴിവായാൽ തനിക്ക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർഥ്യം മനസിലാക്കുക

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

  • പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തുക.

  • പീക്ക് ടൈമിൽ ഷോപ്പിംഗ് പോലുള്ള കാര്യങ്ങൾക്കുള്ള യാത്ര മാറ്റി offpeak ടൈം തിരഞ്ഞെടുക്കുക.

  • റോഡിൽ അനാവശ്യ പാർക്കിംഗ് ഒഴിവാക്കുക.

  • കടയുടെ മുന്നിൽ പാർക്കിങ് സ്പേസ് ലഭ്യമല്ലെങ്കിൽ മുന്നോട്ട് പോയി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്തിട്ട് തിരികെ നടന്നു വരിക . റോഡിൽ നിർബന്ധം ആയും പാർക്കിംഗ് പാടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍