കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ അറസ്റ്റില്‍/ടിവി ദൃശ്യം 
Kerala

കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐയും ഏജന്റും അറസ്റ്റില്‍

പുക പരിശോധനാ കേന്ദ്രം അനുവദിക്കുന്നതിനായി ഏജന്റ് മുഖേന കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ (എംവിഐ) തൃപ്രയാറില്‍ വിജിലന്‍സിന്റെ പിടിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പുക പരിശോധനാ കേന്ദ്രം അനുവദിക്കുന്നതിനായി ഏജന്റ് മുഖേന കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ (എംവിഐ) തൃപ്രയാറില്‍ വിജിലന്‍സിന്റെ പിടിയിലായി. കോട്ടയം മേലുകാവ് സ്വദേശി സിഎസ് ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഏജന്റ് അഷ്‌റഫിനെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.

വാടാനപ്പിള്ളി സ്വദേശിയില്‍നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. തന്റെ പേരിലുള്ള പുകപരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്കു മാറ്റാനാണ് വാടാനപ്പിള്ളി സ്വദേശി എംവിഐയെ സമീപിച്ചത്. പേരു മാറ്റാനാവില്ലെന്നും പുതിയ കേന്ദ്രം അനുവദിക്കാന്‍ തന്റെ ഏജന്റിനെ സമീപിക്കാനും എംവിഐ നിര്‍ദേശിച്ചു. ഏജന്റ് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത് വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടുകളാണ് പരാതിക്കാരന്‍ ഏജന്റിനു കൈമാറിയത്. പണം കൈമാറിയ ഉടനെ ഉദ്യോഗസ്ഥര്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നു ജോര്‍ജിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. 

ഏജന്റ് കൈക്കൂലി വാങ്ങിയാലും ഉദ്യോഗസ്ഥനെതിരെ കേസ് നില്‍ക്കുമെന്ന് വിജിലന്‍സ് പറഞ്ഞു. ഉദ്യോഗസ്ഥന്റെ വീടുകളിലും പരിശോധന നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT