SDPI President CPA Latheef 
Kerala

വി ശിവന്‍കുട്ടി പിന്തുണ തേടിയിരുന്നു; വോട്ടു വേണ്ടെന്ന വിഡി സതീശന്റെ നിലപാടില്‍ ദുരൂഹത: എസ്ഡിപിഐ

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേക്കാള്‍ മുകളിലുള്ളയാളാണോ വിഡി സതീശനെന്ന് ലത്തീഫ് ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി പിന്തുണ തേടിയിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. ഒരുപക്ഷേ സ്ഥാനാര്‍ത്ഥി പ്രാദേശികമായി വോട്ടു തേടിയതായിരിക്കുമെന്നും ലത്തീഫ് പറഞ്ഞു. എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയല്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. അത്തരത്തിലൊരു പാര്‍ട്ടിയുടെ വോട്ടു വേണ്ട എന്നു പറയുന്നത് അശ്ലീലമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അഭിപ്രായപ്പെട്ടു.

എസ്ഡിപിഐയുടെ വോട്ടു വേണ്ടെന്നാണ് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തും ധാരണയാക്കിയ ശേഷവും, എസ്ഡിപിഐയുടെ വോട്ടു വേണ്ടെന്ന് പറഞ്ഞ് വിഡി സതീശന്‍ തള്ളിപ്പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷവും പ്രതിപക്ഷ നേതാവ് ഇത്തരം നിലപാടു സ്വീകരിച്ചിരുന്നു.

ഈ നിലപാടിന്റെ ആത്യന്തിക ഗുണഭോക്താക്കള്‍ ബിജെപിയാണ് എന്നതാണ് പ്രത്യേകതയെന്ന് ലത്തീഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷമുള്ള പ്രസ്താവനയും ബിജെപിക്കാണ് ഗുണം ചെയ്തത്. പ്രസിഡന്റ് പദവി ബിജെപിക്ക് തളികയില്‍ വെച്ചു കൊടുക്കുന്ന നടപടിയായിരുന്നു സതീശന്‍ ചെയ്തത്. കേരളത്തിലെ ഒരു പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം ബിജെപിയുടെ കൈകളിലെത്താന്‍ വിഡി സതീശന്റെ നടപടി കാരണമായിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു.

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് പൊതു സമൂഹത്തിന്റെ സമ്മര്‍ദ്ദം പരിഗണിച്ചായിരുന്നു. കേരളത്തിലെ വിവിദ മതസംഘടനകളും സാമൂഹിക നേതാക്കളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വരെ ഈ ആവശ്യമുന്നയിച്ചവരിലുണ്ടായിരുന്നു. ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പോലും എസ്ഡിപിഐ മത്സരിക്കുന്നത് മതേതര വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇതിന്റെ നേര്‍ വിപരീതമായ അഭിപ്രായമാണ് വിഡി സതീശന്‍ പറയുന്നത്. ഇത് കോണ്‍ഗ്രസിന്റെ നയമാണോ എന്നാണ് എഐസിസിയോട് ചോദിക്കാനുള്ളത്. എസ്ഡിപിഐ എന്നല്ല, ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് കെസി വേണുഗോപാല്‍ പറഞ്ഞത്. കോണ്‍ഗ്രസ് നിലപാടില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേക്കാള്‍ മുകളിലുള്ളയാളാണോ വിഡി സതീശനെന്നും ലത്തീഫ് ചോദിച്ചു. ഇതെന്തു സംസ്‌കാരമാണെന്ന് മനസ്സിലാകുന്നില്ല. വിഡി സതീശന്റെ നിലപാട് വളരെ ദുരുഹമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടി വിലയിരുത്തല്‍ യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നാണ്. നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിഡി സതീശന്‍ മുഖ്യമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകും. നേരിയ ഭൂരിപക്ഷത്തിനാണ് വിജയമെങ്കില്‍ കെ സി വേണുഗോപാലിന് മുഖ്യമന്ത്രിയാകാനുള്ള സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. വിഡി സതീശന്‍ ഇപ്പോള്‍ ചെയ്യുന്നത് യുഡിഎഫിന്റെ സീറ്റ് കുറയ്ക്കാനാണെന്നും സിപി ലത്തീഫ് ആരോപിച്ചു.

SDPI state president CPA Latheef says LDF candidate from Nemom V Sivankutty had sought support.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

ട്രെയിനിന് നേര്‍ക്ക് കല്ലേറ്, വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാലു പല്ലുകള്‍ കൊഴിഞ്ഞു

'അവൻ വളരട്ടെ,ആർക്കാണ് ഇത്ര ധൃതി?'; വൈഭവിന്റെ ദേശിയ ടീം പ്രവേശനത്തിനെതിരെ അശ്വിൻ

അമ്പമ്പോ...! അടുത്ത നൂറ് കോടി ഉറപ്പിച്ചോ; ജയസൂര്യയുടെ 'കത്തനാര്‍' ട്രെയിലറെത്തി

മുപ്പത്തിമുക്കോടി ദേവകളും വന്നു, യക്ഷിഗന്ധര്‍വ്വ കിന്നരന്‍മാരും; ഭൂലോകവൈകുണ്ഠമായി ആറാട്ടുപുഴ പൂരം

SCROLL FOR NEXT