Ansil 
Kerala

വിഷം കൊടുത്ത് കൊന്നു?; യുവാവിന്റെ മരണത്തില്‍ ദുരൂഹത, പെൺസുഹൃത്ത് കസ്റ്റഡിയിൽ

പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ്. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ഇന്നലെ വൈകീട്ടാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്.

അന്‍സിലിന് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. യുവാവ് ആശുപത്രിയിലായതിന് പിന്നാലെ, വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ 30 ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അന്‍സിലിനെ കോതമംഗലത്തെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലന്‍സില്‍ വെച്ച് തന്റെ പെണ്‍സുഹൃത്ത് എന്തോ കലക്കി തന്നിരുന്നതായി അന്‍സില്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു.

അന്‍സിലിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. സംഭവത്തില്‍ കോതമംഗലം പൊലീസ് എഫ്ആആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസ് സൂചിപ്പിച്ചു.

Police suspect the death of a young man from Kothamangalam to be a murder. Ansil, a native of Mathirapilly, died yesterday evening.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT