തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. എന്‍ ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ശേഷാദ്രിനാഥന്റെ നിയമത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമന ശുപാര്‍ശ നല്‍കിയ എന്‍ ശേഷാദ്രിനാഥന്റെ സംഘപരിവാര്‍ ഇടപെടലുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നു. എന്‍ ശേഷാദ്രിനാഥന്റെ സമൂഹ മാധ്യമ ഇടപെടല്‍ ഉള്‍പ്പെടെ മുന്‍കാല സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ഗൗരവമുള്ള പദവിയിലെ നിയമനത്തില്‍ പുനപരിശോധനയുണ്ടാവണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
മുന്‍ജില്ലാ ജഡ്ജിയാണ് എന്‍.ശേഷാദ്രിനാഥന്‍. എന്നാല്‍ ബിജെപി ബന്ധമുള്ള വ്യക്തിയല്ല നിയമിതനാകുന്നതെന്നും തന്റെ വകുപ്പ് നല്‍കിയ പേര് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നുവെന്നുമായിരുന്നു തദ്ദേശ മന്ത്രി പറഞ്ഞത്.https://www.samakalikamalayalam.com/news/kerala/even-how-to-offer-prayers-is-dictated-by-the-high-court-government-has-no-role-in-sabarimala-says-muraleedharan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates