മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ/ ഫയൽ ചിത്രം 
Kerala

മന്നം ജയന്തി ആഘോഷം ഇന്നും നാളെയും; ശശി തരൂർ ഉദ്ഘാടനം ചെയ്യും 

നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ 146-ാമ​ത് ജ​യ​ന്തി ആ​ഘോ​ഷത്തിനൊരുങ്ങി എൻഎസ്എസ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ 146-ാമ​ത് ജ​യ​ന്തി ആ​ഘോ​ഷത്തിനൊരുങ്ങി എൻഎസ്എസ്. ഇന്നും നാളെയും പെ​രു​ന്ന​യി​ലെ എ​ൻഎ​സ്എ​സ് ആ​സ്ഥാ​ന​ത്താണ് ആഘോഷം. ഇന്ന് രാവിലെ ഏഴുമണിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി തുടങ്ങിയ ആ​ഘോഷങ്ങൾ മന്നംജയന്തി സമ്മേളനത്തോടെ അവസാനിക്കും. കലാപരിപാടികളും ഉണ്ടാകും. 

നാളെ രാവിലെ 10.45നാണ് മന്നം ജയന്തി സമ്മേളനം. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ  മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും. എൻഎസ്എസ് കൺവൻഷൻ സെന്ററിന്റെയും ഗെസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ജനറൽ സെക്രട്ടറി സുകുമാരൻ നായർ നിർവഹിക്കും. 

പെരുന്ന നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്തിന് എതിർവശത്തായി എംസി റോഡരികിലാണ് കൺവൻഷൻ സെന്റർ. ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന എല്ലാവർ​ക്കും ഭ​ക്ഷ​ണ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​മു​ദാ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള താ​മ​സ സൗ​ക​ര്യ​വും എ​ൻഎ​സ്എ​സ് ആ​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT