നന്ദു മഹാദേവ/ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

അർബുദത്തോടുള്ള പോരാട്ടം അവസാനിപ്പിച്ചു; മരണത്തിന് കീഴടങ്ങി നന്ദു മഹാദേവ

അർബുദവുമായുള്ള പോരാട്ടത്തിനിടയിലും നിറഞ്ഞ ചിരിയുമായി പൊരുതുന്ന നന്ദു നിരവധി പേർക്ക് പ്രചോദനമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടം അവസാനിപ്പിച്ച് നന്ദു മഹാദേവ(27) മരണത്തിന് കീഴടങ്ങി. അർബുദവുമായുള്ള പോരാട്ടത്തിനിടയിലും നിറഞ്ഞ ചിരിയുമായി പൊരുതുന്ന നന്ദു നിരവധി പേർക്ക് പ്രചോദനമായിരുന്നു. 

കോഴിക്കോട് എംവിആർ ക്യാൻസർ സെന്ററിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം.  തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ് നന്ദു.  അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയതോടെയാണ് നന്ദുവിന്റെ ആരോ​ഗ്യനില വഷളായത്. അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു.

അർബുധത്തോടുള്ള തന്റെ പോരാട്ടത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ  അറിയിച്ചിരുന്നു. നിരവധി പേരാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുകൊടുക്കരുതെന്നാണ് നന്ദു പറഞ്ഞിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT